മുൻ വനിതാ അംഗത്തെ അപമാനിച്ചു; പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെ കേസ്
1592670
Thursday, September 18, 2025 7:01 AM IST
പാറശല: ബ്ലോക്ക് പഞ്ചായത്ത് മുൻ വനിതാ അംഗത്തെ അസഭ്യം വിളിച്ച് ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുത്തു.
ഓഗസ്റ്റ് മാസം ഒന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ബെന്‍ ഡാർവിനെതിരേ മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവും നിലവിലെ സിപിഎം പാറശാല ബ്രാഞ്ച് കമ്മിറ്റി അംഗവുമായ മേബല്‍ ആല്‍ബര്‍ട്ട് കോടതിയില്‍ നല്കിയ അപേക്ഷ പ്രകാരമാണ് കേസ്.
പാറശാല ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പഞ്ചായത്ത് കെട്ടിടത്തില്‍ താന്‍ ഭാരവാഹിയായി പ്രവര്‍ത്തിക്കുന്ന ലൈബ്രറിയുടെ വാടക അടയ്ക്കുവാനെത്തിയപ്പോള് മേബല്‍ ആല്‍ബര്‍ട്ടിനെ സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തില്‍ പൊതു ഇടത്തില്‍ പരസ്യമായി തെറി വിളിക്കുകയും മേബല്‍ ലൈബ്രറിയില്‍ പെണ്‍വാണിഭം നടത്തുകയാണെന്നും വിളിച്ചുപറഞ്ഞു കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് പരാതി.
ഇതു സംബന്ധിച്ച് മേബല്‍ പാറശാല പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും കേസെടുത്തില്ല. തുടര്‍ന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ഭരണ സ്വാധീനം ഉപയോഗിച്ച് കേസ് തള്ളിക്കളയുവാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് മേബല്‍ ആല്‍ബര്‍ട്ട് കോടതിയെ സമീപിക്കുകയും കേസ് രജിസ്റ്റര്‍ ചെയ്യുവാനായി കോടതിയുടെ ഉത്തരവു വാങ്ങുകയുമായിരുന്നു.
തുടര്‍ന്നു ഞ്ഞ ദിവസം പാറശാല പോലീസ് എഫ്ഐആര്‍ ഇട്ട് കേസെടുക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ബെന്‍ ഡാര്വിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വയ്ക്കണമെന്ന് കോണ്‍ഗ്രസ്, ബി.ജെ.പി. ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടു.