പൂന്തുറ ഇസ്രായേല്‍ സെന്റ് തോമസ് അസോ. വാര്‍ഷികം
1590745
Thursday, September 11, 2025 6:18 AM IST
പൂന്തുറ: ഇസ്രായേലിലെ പൂന്തുറക്കാരുടെ പ്രവാസി സംഘടനയായ പൂന്തുറ ഇസ്രായേല്‍ സെന്റ് തോമസ് അസോസിയേഷന്റെ പത്താം വാര്‍ഷികാഘോഷം 14നു രാവിലെ 7.30 ന് പൂന്തുറ സെന്റ് തോമസ് ദേവാലയത്തില്‍ കൃതജ്ഞതാ ദിവ്യബലിയോടുകൂടി ഉദ്ഘാടനം ചെയ്യും.
ഒരുവര്‍ഷം വിവിധ കാരുണ്യ പ്രവര്‍ത്തനങ്ങളോടെ നീണ്ടുനില്‍ക്കുന്ന ആഘോഷം ഇസ്രായേലില്‍ 2026 ജൂലൈ നാലിന് ആഘോഷ ദിവ്യബലിയോടെ സമാപിക്കും. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടയില്‍ 30 ലക്ഷത്തിലധികം രൂപ പൂന്തുറയില്‍ വിവിധ കാരുണ്യ പ്രവൃത്തികളിലൂടെ വിനിയോഗിക്കാന്‍ കഴിഞ്ഞതായി പ്രസിഡന്റ് മേരി ജോയ്സി, സെക്രട്ടറി അന്തോണി വിക്ടര്‍, ഖജാന്‍ജി ക്രസ്റ്റിന് മേരി എന്നിവര്‍ അറിയിച്ചു.