മയിലിനെ ചത്ത നിലയിൽ കണ്ടെത്തി
1574367
Wednesday, July 9, 2025 7:10 AM IST
മാറനല്ലൂർ: അരുവിക്കരയിൽ പൂവൻ വിള വയലിൽ മയിലിനെ ചത്തനിലയിൽ കണ്ടെത്തി. ആൺമയിലിന്റെ മാംസം മുഴുവൻ ഭക്ഷിച്ച നിലയിലും ശരീരഭാഗമെല്ലാം വേർപെട്ട നിലയിലുമാണ്. രാവിലെ ദിനപത്രമിടാൻ പോയ പ്രദേശവാസിയായ ഏജന്റ് സുനിലാണ് മൈലിനെ ചത്ത നിലയിൽ കണ്ടെത്തിയത്.
തുടർന്നു പോലീസിനെയും വനം വകുപ്പിനെയും പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാർ, കരിങ്ങൾ വാർഡ് അംഗം എന്നിവരെയും സുനിൽ തന്നെ വിളിച്ചുവരുത്തി. ചത്ത മയിലിനെ മാറനല്ലൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ചിരിക്കുകയാണ്.
വനം വകുപ്പ് ഇവിടെ എത്തി ഇതിനെ ഏറ്റുവാങ്ങി. വൈദ്യുതി ആഘാതത്തിൽ നിലത്തുവീണശേഷം പിന്നീട് ഏതെങ്കിലും മൃഗങ്ങൾ ഭക്ഷിച്ചതോ അല്ലെങ്കിൽ മൃഗങ്ങൾ പിടിച്ചതോ ആകാമെന്ന നിഗമനത്തിലാണ് വനം വകുപ്പ്. ശരീരഭാഗങ്ങൾ ഭൂരിഭാഗവും അജ്ഞാത ജീവി ഭക്ഷിച്ചതിനാൽ പോസ്റ്റ്മോർട്ടം ചെയ്ത് കാരണം കണ്ടുപിടിക്കുകയും പ്രയാസമാകും.