പ്രണയാഭ്യര്‍ഥന നിരസിച്ചതിന് ആക്രമണം; യുവാവ് അറസ്റ്റില്‍
1574351
Wednesday, July 9, 2025 6:53 AM IST
പേരൂര്‍ക്കട: പ്രണയാഭ്യര്‍ഥന നിരസിച്ചതിലുള്ള വിരോധം മൂലം യുവതിയെ ആക്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മലയിന്‍കീഴ് വിളയില്‍ വീട്ടില്‍ വിധിന് (28) ആണ് അറസ്റ്റിലായത്. വഴുതക്കാട്ടെ ഒരു ആയുര്‍വേദ സ്ഥാപനത്തില്‍ ജോലിചെയ്തുവരികയാണ് യുവതി. പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയെ ഇവര്‍ ജോലിചെയ്യുന്ന കടയിലെത്തി പ്രതി ആക്രമിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു.
യുവതിയും യുവാവും നേരത്തെ സുഹൃത്തുക്കളായിരുന്നുവെന്നും വിധിന് യുവതിയുടെ വീട്ടിലെത്തി വിവാഹം ആലോചിച്ചിരുന്നുവെന്നും ഇതു വീട്ടുകാര്‍ നിരസിച്ചതോടെയാണ് ഇയാള്‍ക്കു പ്രതികാരബുദ്ധി ഉണ്ടായതെന്നും പോലീസ് പറഞ്ഞു.