വെ​ള്ള​റ​ട: കാ​ര​ക്കോ​ണം ഡോ. ​സോ​മ​ര്‍​വെ​ല്‍ സ്മാ​ര​ക സി​എ​സ്ഐ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പാ​റ​ശാ​ല ഫാ​ത്തി​മ പ​ബ്ലി​ക് സ്‌​കൂ​ള്‍ വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് തൊ​ഴി​ല​ധി​ഷ്ഠി​ത പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു. 10 ദി​വ​സം നീ​ണ്ടു​നി​ല്‍​ക്കു​ന്ന സേ​വ​ന പ​രി​ശീ​ല​നം സെ​പ്തം​ബ​ർ 20 വ​രെ​യു​ള്ള ശ​നി​യാ​ഴ്ച​ക​ളി​ൽ രാ​വി​ലെ മു​ത​ല്‍ വൈ​കു​ന്നേ​രം വ​രെ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഡ​യ​റ​ക്ട​റും സ​മ്മേ​ള​ന അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​ബെ​ന​റ്റ് ഏ​ബ്ര​ഹാം പ​റ​ഞ്ഞു.

ഫാ​ത്തി​മ സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പാ​ള്‍ ഷാ​നി​യ ജോ​ണ്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ചീ​ഫ് അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ പി. ​രാ​ജേ​ന്ദ്ര ബാ​ബു, മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ൽ ഡോ. ​അ​നു​ഷ മ​ര്‍​ലി​ന്‍, ന​ഴ്‌​സിം​ഗ് കോ​ള​ജ് അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ര്‍ അ​ഖി​ല രാ​ജ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.