നെടുമങ്ങാട് ജില്ല ആശുപത്രിക്ക് മുന്പിൽ കോൺഗ്രസ് ധർണ
1574362
Wednesday, July 9, 2025 7:10 AM IST
നെടുമങ്ങാട്: കെപിസിസിയുടെ ആഹ്വാനപ്രകാരം നെടുമങ്ങാട് ജില്ല ആശുപത്രിക്ക് മുൻപിൽ നെടുമങ്ങാട് താലൂക്കിലെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കളുടെ ആഭിമുഖ്യത്തിൽ ആരോഗ്യമേഖലയോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണയ്ക്കും അനാസ്ഥയ്ക്കുമെതിരെ കൂട്ടധർണ നടത്തി. കെപിസിസി മുൻ പ്രസിഡന്റ് എം.എം. ഹസൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ടി. അർജുനൻ അധ്യക്ഷത വഹിച്ചു.
കരകുളം കൃഷ്ണപിള്ള, വിതുര ശശി, ഷംസുദീൻ, ആനാട് ജയൻ, നെറ്റിറച്ചിറ ജയൻ, തേക്കട അനിൽകുമാർ, ഉവൈസ് ഖാൻ, ബിനു എസ്. നായർ, നന്ദിയോട് സുശീലൻ, അൽത്താഫ് തുടങ്ങിയവർ പ്രസംഗിച്ചു. നെടുമങ്ങാട് മുനിസിപ്പൽ ഓഫീസീനു മുൻപിൽനിന്നും ആരംഭിച്ച മാർച്ച് കല്ലയം സുകു, അഡ്വ. എൻ ബാജി, ലാൽ റോഷൻ, എം. മുനീർ, വെമ്പായം അനിൽ കുമാർ, തൊട്ടുമുക്ക് അൻസാർ, ബാജിലാൽ, സുധിർ ഷാ പാലോട് എന്നിവർ നേതൃത്വം നൽകി.