ലീഡർ ജന്മദിന സദസ്
1573808
Monday, July 7, 2025 6:42 AM IST
നെടുമങ്ങാട്: മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് നെടുമങ്ങാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കച്ചേരി നടയിൽ ജന്മദിന സദസ് സംഘടിപ്പിച്ചു.
പനവൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് പനവൂർ രാജശേഖരൻ ഉദ്ഘാടനം ചെയ്തു. വേദി ചെയർമാൻ നെടുമങ്ങാട് ശ്രീകുമാർ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം ആനാട് ജയചന്ദ്രൻ സ്മൃതി പ്രഭാഷണം നടത്തി. നഗരസഭാ മുൻ ചെയർമാൻ കെ. സോമശേഖരൻ നായർ, മൂഴിയിൽ മുഹമ്മദ് ഷിബു, പുലിപ്പാറ യൂസഫ്, സി. രാജലക്ഷ്മി, മാണിക്യവിളാകം റഷീദ്, പനവൂർ ഹസൻ, കൊല്ലംകാവ് സജി, വെമ്പിൽ സജി, കുഴിവിള നിസാമുദ്ദീൻ, തോട്ടുമുക്ക് വിജയൻ, മഞ്ചയിൽ വിനോദ്, ഇല്യാസ് പത്താംകല്ല്, വലിയ മല മോഹനൻ, ചന്ദ്രൻ, മനോജ് തുടങ്ങിയവർ സംസാരിച്ചു.