ക്യാപ്റ്റൻ ജെറി പ്രേംരാജ് അനുസ്മരണം സംഘടിപ്പിച്ചു
1574021
Tuesday, July 8, 2025 6:28 AM IST
കോവളം: സദ്ഗമയാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ക്യാപ്റ്റൻ ജെറി പ്രേംരാജ് അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. വെങ്ങാനൂരിലെ സ്മൃതികുടീരത്തിൽ സംഘടിപ്പിച്ച പരിപാടി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. സദ്ഗമയാ ചെയർമാൻ അഡ്വ. ആർ. പ്രാണകുമാർ അധ്യക്ഷത വഹിച്ചു. അഡ്വ. എം. വിൻസന്റ് എംഎൽഎ അനുസ്മരണ പ്രഭാഷണം നടത്തി.
കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. ജി സുബോധൻ, എക്സ് സർവീസ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഭുവനചന്ദ്രൻ, നേതാക്കളായ കോളിയൂർ ദിവാകരൻനായർ, വെങ്ങാനൂർ ശ്രീകുമാർ, മുത്തുകൃഷ്ണൻ, കെ.വി. അഭിലാഷ്, ഉച്ചക്കട സുരേഷ്, കരുംകുളം ജയകുമാർ, ആന്റണി, സിസിലിപുരം ജയകുമാർ, എൻ.എസ്. നുസൂർ, മുജീബ് റഹ്മാൻ, വി.പി. വിഷ്ണു, ഷാബു ഗോപിനാഥ്, ബാലരാമപുരം സുധീർ, മുക്കോല ബിജു, അംബ്രോസ്, ഫ്രാൻസിസ് കരുംകുളം, എസ്.ആർ. സുജി, വള്ളംകോട് ചന്ദ്രമോഹനൻ, ശരത്, സി.ആർ. ആത്മകുമാർ, അനിഷാ സന്തോഷ്, അഫ്സൽ ബാലരാമപുരം, ബിനുകുമാർ, വിനായക്, ഷിബു , ബാബു, രതീഷ് തുടങ്ങിവർ പങ്കെടുത്തു.