മൊബൈല്‍ മോഷണം; പ്രതി പിടിയില്‍
1574361
Wednesday, July 9, 2025 7:10 AM IST
പേരൂര്‍ക്കട: പിഎംജിയിലെ ഹനുമാന്ക്ഷേത്രത്തിലെത്തിയ ഭക്തയുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചയാളെ മ്യൂസിയം പോലീസ് പിടികൂടി. അതിയന്നൂര്‍ കുഴിവിള തെങ്കവിള മാങ്കൂട്ടത്തില്‍ വീട്ടില്‍ സനല്‍കുമാര്‍ (50) ആണ് പിടിയിലായത്. ജൂണ്‍ 26നാണ് കേസിനാസ്പദമായ സംഭവം.
ക്ഷേത്രദര്‍ശനത്തിനെത്തിയ യുവതിയുടെ ബാഗില്‍ നിന്ന് 70,000 രൂപ വിലവരുന്ന ഐ ഫോണും 40,000 രൂപ വിലവരുന്ന സാംസങ് ഗാലക്സി ഫോണും 10,000 രൂപയുമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. ക്ഷേത്രത്തില്‍ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് മോഷ്ടാവ് സനല്കുമാറാണെന്നു മനസിയത്. ഇയാള്‍ നഗരത്തിലെ വിവിധ സ്റ്റേഷനുകളിലെ 15-ഓളം കേസുകളില്‍ പ്രതിയാണ്.
സ്ഥിരമായി മൊബൈല്‍ഫോണ്‍ മോഷണം നടത്തുന്നയാളാണ് സനല്‍കുമാര്‍ എന്നു പോലീസ് അറിയിച്ചു. എ.സി. സ്റ്റ്യുവര്‍ട്ട് കീലറിന്റെ നിർദേശപ്രകാരം സിഐ വിമല്‍, എസ്ഐമാരായ വിപിന്‍, ബാലസുബ്രഹ്മണ്യം, എഎസ്ഐ ഷംല, സിപിഒമാരായ ഷൈന്‍, അരുണ്‍, സുല്‍ഫി എന്നിവര്‍ അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.