കുളിക്കാനിറങ്ങിയ യുവാവ് കരമനയാറിൽ മുങ്ങി മരിച്ചു
1574232
Wednesday, July 9, 2025 12:29 AM IST
നെടുമങ്ങാട് : ബാലരാമപുരം കല്ലമ്പലം ആയിരവല്ലി ക്ഷേത്രത്തിന് സമീപം സതീഷ് കുമാർ-ബിന്ദു ദമ്പതികളുടെ മകൻ അഭിഷേക് (18) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 1.30 തോടെയാണ് സംഭവം.
സുഹൃത്തുക്കൾക്കൊപ്പം ആര്യനാട് സ്വദേശിയായ സുഹൃത്തിന്റെ വീട്ടിൽ എത്തിയ ശേഷം ആര്യനാട് കൊക്കോട്ടേല അണിയൽക്കടവ് പാലത്തിന് സമീപത്തെ കരമനയാറിന്റെ കടവിൽ കുളിക്കാൻ ഇറങ്ങിയത്. മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റി. സഹോദരി അഞ്ചിത.