വയലിക്കടയില്‍ പൈപ്പ്പൊട്ടി ജലം പാഴാകുന്നു
1574354
Wednesday, July 9, 2025 6:53 AM IST
പേരൂര്‍ക്കട: വയലിക്കട-മുട്ടട റോഡില്‍ വയലിക്കട പാലത്തിനു സമീപം പൈപ്പ് പൊട്ടി ജലം പാഴാകുന്നു. മുമ്പ് പബ്ലിക് ടാപ്പ് സ്ഥിതിചെയ്തിരുന്ന സ്ഥലത്താണ് ടാറിനു മുകളിലൂടെ ജലം ഒഴുകുന്നത്. പബ്ലിക് ടാപ്പ് കുറച്ചുനാള്‍ മുമ്പ് ഡിസ്കണക്ട് ചെയ്തിരുന്നു. ഈ ഭാഗത്തുണ്ടായ ചോര്ച്ചയാണോയെന്നു സംശയമുണ്ട്.
വയലിക്കട റോഡിലൂടെ മെഡിക്കല്‍കോളജ് ആശുപത്രിയിലേക്കു മാത്രം ജലം കൊണ്ടുപോകുന്ന പ്രിമോ പൈപ്പും മറ്റൊരു പ്രിമോ പൈപ്പും എസി പൈപ്പും പിവിസി പൈപ്പുകളും ഉള്‍പ്പെടെ കടന്നുപോകുന്നുണ്ട്. റോഡ് കുഴിച്ചാല്‍ മാത്രമേ ഏതു പൈപ്പാണെന്ന് കണ്ടെത്താനാകൂ. ദിനംപ്രതി ആയിരക്കണക്കിന് ലിറ്റര്‍ ജലമാണ് റോഡിലൂടെ ഒഴുകി വയലിക്കട തോട്ടില്‍ വന്നുചേരുന്നത്.