നെ​ടു​മ​ങ്ങാ​ട്: അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു സം​സ്ഥാ​ന സ​ഹ​ക​ര​ണ യൂ​ണി​യ​ൻ പു​റ​ത്തി​റ​ക്കി​യി​ട്ടു​ള്ള സ്റ്റാ​മ്പി​ന്‍റെ നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്കു​ത​ല പ്ര​കാ​ശ​നം നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്ക് സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ എ​ൻ.​ആ​ർ. ബൈ​ജു സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ഭ​ര​ണ​സ​മി​തി അം​ഗം വ​ട്ട​പ്പാ​റ ച​ന്ദ്ര​നു ന​ൽ​കി​ക്കൊ​ണ്ട് നി​ർ​വ​ഹി​ച്ചു. ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ റ​യി​സ്, എ​സ്.​ആ​ർ. ഷൈ​ൻ​ലാ​ൽ, നൗ​ഷാ​ദ് ഖാ​ൻ അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ സ​ജി കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.