തെരുവുനായയുടെ കടിയേറ്റു
1574356
Wednesday, July 9, 2025 6:53 AM IST
നേമം: പാപ്പനംകോട്ടെ സിഎസ്ഐആര്‍- നിസ്റ്റ് കോമ്പൗണ്ടിൽ രണ്ട് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് സംഭവം. നിസ്റ്റിലെ താല്കാലിക ജീവനക്കാരി ഷംലയ്ക്കും പാലോട് ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ നിന്നും നിസ്റ്റിലെത്തിയ ഒരാള്‍ക്കുമാണ് കടിയേറ്റത്.
ഇയാളുടെ കാലിലെ മാംസം കടിച്ച പറിച്ച നിലയിലായിരുന്നു. കടിച്ച ശേഷം നായ പുറത്തേയ്ക്ക് ഓടി മറ്റ് പട്ടികളെയും കടിച്ചതായി സംശയിക്കുന്നു. നഗരസഭയുടെ നേതൃത്വത്തില്‍ പട്ടിയെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും കണ്ടെത്താനായില്ല. പരിക്കേറ്റവര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. നഗര സഭയുടെ നേമം മേഖലയിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് പരാതിയുണ്ട്.