പത്തംഗസംഘം വീടു കയറി ആക്രമിക്കാന്‍ ശ്രമിച്ചെന്നു പരാതി
1574020
Tuesday, July 8, 2025 6:28 AM IST
വെള്ളറട: യുവാവിനെ വാഹനമിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചതു ചോദ്യം ചെയ്തതിനു വീടുകയറി ആക്രമണം നടത്താൻ ശ്രമിച്ചതായി പരാതി.
അമ്പൂരിയില്‍ കഴിഞ്ഞദിവസം രാത്രി 9.45 ഓടെ ബൈക്കില്‍ പോവുകയായിരുന്ന നജ്മൂദീ (45)നെ മാരുതി വാനിലെത്തിയ അഞ്ചംഗ സംഘം ഇടിച്ചുവീഴ്ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് പരാതി. അപ്പോള്‍ തന്നെ ബൈക്ക് ഒതുക്കി അവരോടു രോഷപ്രകടനം നടത്തിയ നജ്മുദീന്റെ വീട്ടിലേക്കു രാത്രി 10 മണിയോടെ അഞ്ചംഗ എത്തുകയായിരുന്നു.
വീട്ടുമതിൽ ചാടിക്കടന്ന് ആക്രമിക്കാന്‍ ശ്രമിച്ച പ്രതികളിലൊരാളായ ഇജാസുമായി (22) നജുമുദീന് വാക്കേറ്റത്തിലേർപ്പെട്ടു. ഇക്കാര്യം ഇജാസിന്റെ പിതാവ് ലത്തീഫിനോടു പറഞ്ഞിരുന്നു. ഇന്നലെ അമ്പൂരിലേക്കു പോകാന്‍ ബൈക്കില്‍ ഇറങ്ങിയ നജുമുദീനെ ലത്തീഫ് തടഞ്ഞുനിര്‍ത്തി ബൈക്കുൾപ്പെടെ ചവിട്ടി വീഴ്ത്തി ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇജാസ്, ഇയാളുടെ പിതാവ് ലത്തീഫ് എന്നിവർക്കെതിരെയാണ് നജ്മൂദിൻ വെള്ളറട പോലീസിൽ പരാതി നൽകിയിരിക്കുന്നത്. വെള്ളറട പോലീസ് ആക്രമികള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.