സാഹിതി സംഗമം സംഘടിപ്പിച്ചു
1574015
Tuesday, July 8, 2025 6:28 AM IST
വെഞ്ഞാറമൂട്: സംസ്കാര സാഹിതി വാമനപുരം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സാഹിതി സംഗമം 2025 ഡിസിസി പ്രസിഡന്റ് പാലോട് രവി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ ലാൽ വെള്ളാഞ്ചിറ അധ്യക്ഷത വഹിച്ചു.
ഇ. ഷംസുദിൻ, ആനാട് ജയൻ, ഷാനവാസ് ആനക്കുഴി, സുധീർഷാ പാലോട്, ബിനു എസ്. നായർ, രാജേഷ് മണ്ണാമ്മൂല, പൂഴനാട് ഗോപൻ, ഒ.എസ്. ഗിരീഷ്, അനിൽ പിരപ്പൻകോട്, ഡോ. ശ്രീലാറാണി, രാജി രാജാറാം, സിദ്ദീഖ് പ്രിയദർശിനി, ഉണ്ണികൃഷ്ണൻ, ശ്രീകുമാരി തുടങ്ങിയവർ പ്രസംഗി ച്ചു. ചടങ്ങിൽ സംസ്കാര സാഹിതി നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയും സംവിധായകനുമായ സന്തോഷ് മോഹൻ പാലോടിന്റെ സിനിമ "പോലീസ് ഡേ" യുടെ നിരൂപണവും ആദരവും നൽകി.