നെ​യ്യാ​റ്റി​ന്‍​ക​ര: ചു​ണ്ട​വി​ളാ​കം ഗ​വ. എ​ല്‍​പി സ്കൂ​ളി​ല്‍ നി​ര്‍​മി​ച്ച വ​ര്‍​ണ​ക്കൂ​ടാ​രം കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ് തു. അ​തി​യ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി. സു​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വഹിച്ചു.

ഡി​പി​സി ഡോ. ​ബി. ന​ജീ​ബ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. അ​തി​യ​ന്നൂ​ർ ബ്ലോ​ക്ക് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ സു​നി​താ റാ​ണി, അ​തി​യ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ -വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ കൊ​ട​ങ്ങാ​വി​ള വി​ജ​യ​കു​മാ​ർ, വാ​ർ​ഡ് മെ​മ്പ​ർ എം.​കെ പ്രേം​രാ​ജ്, പ്ര​ഥ​മാ​ധ്യാ​പ​ക​ൻ എം.​ആ​ര്‍. സു​ധീ​ർ, ഡി.​പി.​ഒ ബി​ന്ദു ജോ​ൺ​സ്, ബി​ആ​ർ​സി കോ​-ഓർഡി​നേ​റ്റ​ർ അ​നീ​ഷ്, പി.​ജെ. സൗ​മ്യ, ബി​ആ​ർ​സി കോ​-ഓഡി​നേ​റ്റ​ർ ജ​യ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷെ​മി അ​നി​ൽ, കെ. ​സു​ധ, റാ​ണി എ​ന്നി​വ​ര്‍ പങ്കെടുത്തു പ്രസംഗിച്ചു.