ഹോട്ടൽ ഉടമയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
1574233
Wednesday, July 9, 2025 12:29 AM IST
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹോട്ടൽ ഉടമയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വഴുതക്കാട് കേരള കഫേ ഉടമ ജസ്റ്റിൻ രാജിനെയാണ് ഇടപ്പഴഞ്ഞിയിലെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ജസ്റ്റിന്റെ ഹോട്ടലിലെ രണ്ട് ജീവനക്കാർ ഒളിവിൽ പോയെന്ന് പോലീസ് പറയുന്നു. വിഴിഞ്ഞം സ്വദേശിയും നേപ്പാൾ സ്വദേശിയുമാണ് ഒളിവിലുള്ളത്. കൊലപ്പെടുത്തിയ ശേഷം മൃതദ്ദേഹം മൂടിയിട്ട നിലയിലാണ് പോലീസ് കണ്ടെ ത്തിയത്. മ്യൂസിയം പോലീസ് അന്വേഷണം ആരംഭിച്ചു.