കെ-ഡിസ്ക് സ്ട്രൈഡ് മേക്കർസ്പേസ് മത്സരം സമാപിച്ചു
1574023
Tuesday, July 8, 2025 6:28 AM IST
തിരുവനന്തപുരം: ബഡ്സ്/ബിആർസി സ്കൂളുകളെ അസിസ്റ്റീവ് ഉപകരണ നിർമാണ സജ്ജമാകാനായി കേരള ഡെവലപ്പ്മെന്റ്് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (കെ-ഡിസ്ക്) ആഭിമുഖ്യത്തിൽ നടന്നുവരുന്ന സ്ട്രൈഡ് മേക്കർസ്പേസ് ഡിസൈൻ കോൺടസ്റ്റ് അവസാനഘട്ട മത്സരം നടന്നു.
ഡിസി സ്കൂൾ ഓഫ് ആർക്കിടെക്ചർ ആൻഡ് ഡിസൈനിന്റെ സഹകരണത്തോടെയായിരുന്നു മത്സരം സംഘടിപ്പിച്ചത്. സ്ട്രൈഡ് മേക്കർസ്പേസ് ഗ്രാൻഡ് ഫിനാലെ കെ-ഡിസ്ക് മെമ്പർ സെക്രട്ടറി ഡോ. പി.വി. ഉണ്ണികൃഷ് ണൻ ഉദ്ഘാടനം ചെയ്തു.
സോഷ്യൽ എന്റർപ്രൈസസ് ആൻഡ് ഇൻക്ലൂഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ റോബിൻ ടോമി, ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ് ഫൗണ്ടർ ചെയർമാൻ ഡോ. ആർക്കിടെക്ട് ജി. ശങ്കർ, കെടിയു മുൻ ഡയറക്ടർ പ്രഫ. ടി.എൽ. ഷാജി, കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഡോ. മനോജ് കുമാർ കിനി, സോഷ്യൽ ഇൻക്ലൂഷൻ ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് വകുപ്പ് സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ഡോ. ബി. ശ്രീജിത്ത് എന്നിവർ വേദിയിൽ സംവദിച്ചു. ഡിസി സ്കൂൾ ഡയറക്ടർ വേണി എൻ. നായർ അധ്യക്ഷയായി.