ക്യാപ്റ്റൻ ജെറി പ്രേംരാജ് അനുസ്മരണം
1574019
Tuesday, July 8, 2025 6:28 AM IST
വിഴിഞ്ഞം: കാർഗിൽ യുദ്ധത്തിൽ വീരചരമം പ്രാപിച്ച ക്യാപ്റ്റൻ ജെറി പ്രേംരാജിന്റെ 25-ാം വാർഷിക ദിനത്തിൽ ജനതാദൾ -എസ് കോവളം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെങ്ങാനൂർ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.
നിയോജക മണ്ഡലം പ്രസിഡന്റ് കോളിയൂർ സുരേഷ്, വൈസ് പ്രസിഡന്റ് തെന്നൂർക്കോണം രാജേന്ദ്രൻ, സെക്രട്ടറിമാരായ മരപ്പാലം സുധീഷ് കുമാർ, ടി.എ. ചന്ദ്രമോഹൻ, എം.പി. ശരത് പ്രസാദ്, കൗൺസിലർ സിന്ധു വിജയൻ, റെജി ജോയി മൈലാടുംപാറ, എൻ. വിനുക്കുട്ടൻ, വി.എസ്. വിഷ്ണു എന്നിവർ പങ്കെടുത്തു.