മെ​ഡി​ക്ക​ല്‍​കോ​ള​ജ്: ഭ​ക്ഷ്യ​ഭ​ദ്ര​ത ല​ക്ഷ്യ​മി​ട്ടു​കൊ​ണ്ട് തി​രു​വ​ന​ന്ത​പു​രം എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജി​ല്‍ പ​ച്ച​ക്ക​റി​ത്തോ​ട്ടം ഒ​രു​ങ്ങു​ന്നു. ഉ​ള്ളൂ​ര്‍ കൃ​ഷി​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മൂ​ന്നേ​ക്ക​ര്‍ സ്ഥ​ല​ത്തു പൂ​പ്പാ​ട​വും പ​ച്ച​ക്ക​റി​ത്തോ​ട്ട​വും ഒ​രു​ക്കു​ന്ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം വി.​കെ. പ്ര​ശാ​ന്ത് എം​എ​ല്‍.എ ജെ​ണ്ടു​മ​ല്ലി​യു​ടെ തൈ​ക​ള്‍ ന​ട്ടു​കൊ​ണ്ട് നി​ര്‍​വ്വ​ഹി​ച്ചു.

കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​കെ. സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ വ​ര്‍​ണ​ങ്ങ​ളി​ലു​ള്ള ജെ​ണ്ടു​മ​ല്ലി​യും വാ​ടാ​മ​ല്ലി​യും കൂ​ടാ​തെ പ​ച്ച​ക്ക​റി തൈ​ക​ളാ​യ വെ​ണ്ട, ചീ​ര, ത​ക്കാ​ളി, മു​ള​ക്, വ​ഴു​തി​ന, വെ​ള്ള​രി, പ​യ​ര്‍ എ​ന്നി​വ​യും കൃ​ഷി​സ്ഥ​ല​ത്തു ന​ട്ടു​പി​ടി​പ്പി​ച്ചു. വ​രു​ന്ന ഓ​ണ​ത്തിന് എ​ട്ടു മെ​ട്രി​ക് ട​ണ്‍ പ​ച്ച​ക്കി എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ കൃ​ഷി​ഭൂ​മി​യി​ല്‍ നി​ന്നു വി​ള​യി​ച്ചെ​ടു​ക്കാ​നാ​കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ.

ന​ടീ​ല്‍ ഉ​ത്സ​വം ആ​ഘോ​ഷ​മാ​ക്കി​ക്കൊ​ണ്ട് വി​ദ്യാ​ര്‍​ഥിക​ളും രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. കൃ​ഷി ഓ​ഫീ​സ​ര്‍ സി. ​സൊ​പ്‌​ന, കൃ​ഷി ഉ​ദ്യോ​ഗ​സ്ഥ​ര്‍, എ​ന്‍​ജി​നീ​റിം​ഗ് കോ​ള​ജ് അ​ദ്ധ്യാ​പ​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.