മന്ത്രി ആരോഗ്യവകുപ്പിനെ കൊല്ലുന്നു: കെ. മുരളീധരന്
1574357
Wednesday, July 9, 2025 6:53 AM IST
നെയ്യാറ്റിന്‍കര: ആരോഗ്യമന്ത്രിയെ രാജി വയ്പിച്ച് വീണ്ടും വാർത്ത വായനയ്ക്ക് പറഞ്ഞു വിടുന്നതാണ് കേരളത്തിന് നല്ലതെന്നു കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരൻ.
ആരോഗ്യ രംഗത്തോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണനയ്ക്കും അനാസ്ഥയ്ക്കുമെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് കേന്ദ്രങ്ങളിലെ ആശുപത്രിക്ക് മുന്നിൽ നടത്തിയ ധർണകളുടെ ജില്ലാ തല ഉദ്ഘാടനം നെയ്യാറ്റിൻകര ജനറൽ ആശുപത്രിക്ക് മുന്നിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഡിസിസി പ്രസിഡന്റ് പാലോട് രവി അധ്യക്ഷനായ യോഗത്തിൽ നെയ്യാറ്റിൻകര സനൽ, മര്യാപുരം ശ്രീകുമാർ, എ.ടി. ജോർജ്, എസ്.കെ. അശോക് കുമാർ, ആർ. വൽസലൻ, വിനോദ് സെൻ, ജെ. ജോസ് ഫ്രാങ്ക്ളിൻ, കൊറ്റാമം വിനോദ്, മാരായമുട്ടം സുരേഷ് എന്നിവർ പ്രസംഗിച്ചു.