വൃദ്ധനെ കാണാനില്ലെന്നു പരാതി നൽകി
1565330
Friday, June 6, 2025 7:01 AM IST
നെടുമങ്ങാട്: ഉഴമലയ്ക്കൽ പുതുക്കുളങ്ങര കൊറ്റാമല ജ്യോതി നിവാസിൽ ചന്ദ്രശേഖരൻ നായരെ (74) കാണാനില്ലെന്നു കാണിച്ച് ബന്ധുക്കൾ ആര്യനാട് പോലീസിൽ പരാതി നൽകി. കഴിഞ്ഞദിവസം വൈകുന്നേരം മൂന്നോടെ നെടുമങ്ങാട് മാർക്കറ്റിൽ പോവുകയും തിരികെ 5.30 തോടെ കൊറ്റാമല ജംഗ്ഷനിലെത്തുകയും ചെയ്തിരുന്നു. ഇതിനുശേഷം ഇദ്ദേഹം ഇതുവരെ വീട്ടിൽ തിരികെ എത്തിയിട്ടില്ലെന്നു ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു.
ഏകദേശം 165 സെന്റീമീറ്റർ ഉയരവും ഇടത്തരം ശരീര പ്രകൃതവുമാണ്. കാണാതാകുമ്പോൾ ക്രീം കളർ ഷർട്ടും വെള്ളമുണ്ടുമായിരുന്നു വേഷം. ഇയാളെപ്പറ്റി കൂടുതൽ വിവരം ലഭിക്കുന്നവർ ആര്യനാട് പൊലീസ് സ്റ്റേഷനിൽ 0472-2852033 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ആര്യനാട് എസ്എച്ച്ഒ അറിയിച്ചു.