പൈപ്പ് പൊട്ടിയ കുഴിയില്‍ വീണ് സ്ത്രീക്ക് പരിക്ക്
1565331
Friday, June 6, 2025 7:01 AM IST
പേരൂര്‍ക്കട: നന്ദാവനത്ത് പൈപ്പു പൊട്ടിയ കുഴിയില്‍ വീണ് സ്ത്രീക്ക് പരിക്കേറ്റു. തിരുവനന്തപുരം കവടിയാര്‍ സ്വദേശിനി സുജാതകുമാരി (48) ക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം രാവിലെയായിരുന്നു സംഭവം.
മ്യൂസിയം ഭാഗത്തുനിന്നു നന്ദാവനം വഴി തമ്പാനൂരിലേക്ക് പോകുകയായിരുന്നു ഇവര്‍. സുജാതകുമാരി സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ പൈപ്പ് പൊട്ടിയ കുഴിയില്‍ വീഴുകയായിരുന്നു. കുഴിയില്‍ വെള്ളം നിറഞ്ഞിരുന്നതുകൊണ്ട് ഇവര്‍ കുഴി കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. സ്കൂട്ടര്‍ മറിഞ്ഞുവീണുവെങ്കിലും ചെറിയ പരിക്കുകളോടെ യുവതി രക്ഷപ്പെട്ടു.
സ്കൂട്ടര്‍ മറിഞ്ഞ് ശരീരത്തിലൂടെ വീണതുമൂലം കാലിനും റോഡില്‍ വീണപ്പോള്‍ കൈമുട്ടിനുമാണ് ഇവര്‍ക്ക് പരിക്കേറ്റത്.
നാട്ടുകാര്‍ ചേര്‍ന്ന് വാഹനം ഉയര്‍ത്തി മാറ്റി. ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി. നന്ദാവനത്തെ പൈപ്പ് പൊട്ടിയ കുഴിയില്‍ ഇടയ്ക്കിടെ വാഹനയാത്രികര്‍ വീണു പരിക്കേല്ക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.