സിബിഎസ്ഇ പരീക്ഷാ ഫലം: ജില്ലയിലെ സ്കൂളുകൾക്ക് മികച്ച നേട്ടം
1549650
Tuesday, May 13, 2025 6:45 PM IST
തിരുവനന്തപുരം: സിബിഎസ്ഇ 10,12 ക്ലാസുകളിലെ പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ ജില്ലയിലെ സ്കൂളുകൾ മികച്ച നേട്ടത്തിന് അർഹരായി. നിരവധി സ്കൂളുകൾ നൂറുമേനി വിജയം സ്വന്തമാക്കി.
ശ്രീകാര്യം ലൊയോള സ്കൂളിന് ഉജ്വല വിജയം
സിബിഎസ്ഇ പ്ലസ് ടു, 10-ാം ക്ലാസ് പരീക്ഷകളിൽ ശ്രീകാര്യം ലൊയോള സ്കൂളിന് മികച്ച ജയം. പ്ലസ് ടു സയൻസ് വിഭാഗത്തിൽ പരീക്ഷയെഴുതിയ 187 കുട്ടികളിൽ 125 പേർ ഡിസ്റ്റിംഗ്ഷനും 62 പേർ ഫസ്റ്റ് ക്ലാസും നേടി.
സയൻസ് വിഭാഗത്തിൽ ദേവ് എസ്. നായർ 98.60 ശതമാനം സ്കൂളിൽ ഒന്നാംസ്ഥാനം നേടി. കെ. ജെ. ശ്രേയ ചന്ദ്ര 97.80 ശതമാനം മാർക്കോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കി. കൊമേഴ്സ് വിഭാഗത്തിൽ പരീക്ഷയെഴുതിയ 30 കുട്ടികളിൽ 25 പേർ ഡിസ്റ്റിംഗ്ഷനും അഞ്ചു പേർ ഫസ്റ്റ് ക്ലാസും നേടി.
കൊമേഴ്സ് വിഭാഗത്തിൽ വി. വൈഗ അയ്യർ 99.40 ശതമാനം മാർക്കുമായി സ്കൂളിൽ ഒന്നാം സ്ഥാനവും ആരോണ് ടോണി 99 ശതമാനവുമായി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷയെഴുതിയ 58 കുട്ടികളിൽ 54 പേർ ഡിസ്റ്റിംഗ്ഷനും നാലു പേർ ഫസ്റ്റ് ക്ലാസും നേടി. ഋഷി ഗോഗോയ് 99.8 ശതമാനം മാർക്കുമായി സ്കൂൾ ടോപ്പറായി. സി.എസ് ഗൗതം 98.40 ശതമാനം മാർക്കുമായി രണ്ടാം സ്ഥാനം കരസ്ഥമാക്കി.
സർവോദയ സെൻട്രൽ വിദ്യാലയത്തിനു മികച്ച നേട്ടം
സിബിഎസ്ഇ പന്ത്രണ്ടാംക്ലാസ് പരീക്ഷയിൽ നാലാഞ്ചിറ സർവോദയ സെൻട്രൽ വിദ്യാലയം മികച്ച നേട്ടം കൈവരിച്ചു. പരീക്ഷയെഴുതിയ 156 പേരിൽ 143 പേർ ഡിസ്റ്റിംഗ്ഷൻ നേടി. ജോഷ്വാ ജേക്കബ് തോമസ് 99.6 ശതമാനം മാർക്കോടെ കന്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ ഒന്നാമതെത്തി. കണക്ക് - ബയോളജി വിഭാഗത്തിൽ ദിവിത് നായർ 99.2 ശതമാനം മാർക്കും ഹ്യൂമാനിറ്റീവ് വിഭാഗത്തിൽ എം.എൽ. ഫാത്തിമ 99.2 ശതമാനം മാർക്കും നേടി ഒന്നാമതെത്തി.
82 പേർക്കു 90 ശതമാനത്തിനു മുകളിൽ മാർക്കു ലഭിച്ചു. 48 വിദ്യാർഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. പത്താംക്ലാസിലും നൂറു ശതമാനം വിജയം നേടി. പരീക്ഷയെഴുതിയ 153 പേരും വിജയിച്ചു. 99 ശതമാനം മാർക്കുനേടിയ എസ്.എസ്. നവനീത് കൃഷ്ണനാണ് ഒന്നാംസ്ഥാനം. 64 കുട്ടികൾ 90 ശതമാനത്തിനു മുകളിൽ മാർക്കുനേടി. 138 പേർക്ക് ഡിസ്റ്റിംഗ്ഷനും 15 പേർക്ക് ഫസ്റ്റ്ക്ലാസും ലഭിച്ചു.
നൂറുമേനി നേട്ടവുമായി പട്ടം കേന്ദ്രീയ വിദ്യാലയം
കേന്ദ്രീയ വിദ്യാലയ പട്ടം ഷിഫ്റ്റ് ഒന്നിൽ 10-ാം ക്ലാസ് പരീക്ഷ എഴുതിയ 214 വിദ്യാർഥികളിൽ എല്ലാവരും വിജയിച്ചു. 500-ൽ 488 മാർക്ക് നേടിയ പ്രശോഭ് പി നായരാണ് ഷിഫ്റ്റ് ഒന്നിലെ ടോപ്പർ. രണ്ടാം ഷിഫ്റ്റിലും 100 മേനി വിജയമാണ്. 147 വിദ്യാർഥികൾ പരീക്ഷയെഴുതി എല്ലാവരും വിജയം നേടി. 492 മാർക്ക് നേടിയ വി. നിവേദ്യ ഒന്നാമതെത്തി.
12-ാം ക്ലാസ് ഷിഫ്റ്റ് ഒന്നിൽ 201 വിദ്യാർഥികൾ പരീക്ഷയെഴുതി എല്ലാവരും വിജയം നേടി. സയൻസ് സ്ട്രീമിൽ എസ് ദേവനന്ദ 98.2 ശതമാനം മാർക്കുമായി ഒന്നാമതെത്തി. കൊമേഴ്സിൽ എ ആർ. േ.ദവിക വി കെ അമ്രിൻ എന്നിവർ 95 ശതമാനം മാർക്ക് നേടി ടോപ്പ് സ്കോർ പങ്കിട്ടു. ഹ്യുമാനിറ്റീസിൽ കെ.എസ് ഗോപിക 98.6 ശതമാനം മാർക്കുമായി ഒന്നാം സ്ഥാനംനേടി.
ഷിഫ്റ്റ് രണ്ടിലും നൂറുമേനി വിജയമാണ്. 116 വിദ്യാർഥികൾ പരീക്ഷ എഴുതി. എല്ലാവരും വിജയിച്ചു. സയൻസ് വിഭാഗത്തിൽ ഗായത്രി പ്രമീള സിബ 96 ശതമാനം മാർക്കുമായി ഒന്നാംസ്ഥാനം നേടി. കൊമേഴ്സ് വിഭാഗത്തിൽ വി. ആകാശ് ഈശ്വർ 97.4 ശതമാനം മാർക്കുമായി ഒന്നാം സ്ഥാനം നേടി.
വിജയത്തിളക്കവുമായി ലൂർദ് മൗണ്ട് പബ്ലിക് സ്കൂൾ
സിബിഎസ്ഇ പരീക്ഷയിൽ നൂറുമേനിയുടെ വിജയം നേടി വെമ്പായം ലൂർദ് മൗണ്ട് പബ്ലിക് സ്കൂൾ. പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികളും മികച്ച വിജയം കരസ്ഥമാക്കി. 46 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 28 പേർക്ക് ഡിസ്റ്റിംഗ്ഷനും, 16 പേർക്ക് ഫസ്റ്റ്ക്ലാസും ലഭിച്ചു. എസ്. നിരഞ്ജന, ബി.ആർ. ഗൗതം, അഥീന കെ. ജോർജ്, ബി.എസ്. സുബിഷ്ണ എന്നിവർ 90 ശതമാനത്തിനു മുകളിൽ വിജയം നേടി.
സീനിയർ സെക്കൻഡറി പരീക്ഷയിലും വിദ്യാർഥികൾ ഉന്നത വിജയം നേടി. അഭിമാനകരമായ വിജയം സമ്മാനിച്ച എല്ലാ വിദ്യാർഥികളെയും സ്കൂൾ മാനേജർ റവ. ബ്രദർ പീറ്റർ വാഴപ്പറമ്പിൽ, പ്രിൻസിപ്പൽ ഡോ. ഷാഫി തോംസൺ തുടങ്ങിയവർ അഭിനന്ദിച്ചു.