തി​രു​വ​ന​ന്ത​പു​രം: കേ​ഡ​ൽ ജീ​ൻ​സ​ണ്‍ രാ​ജ​യ്ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ ല​ഭി​ച്ച​തി​ൽ തൃ​പ്തി​യു​ണ്ടെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ. ജീ​വ​പ​ര്യ​ന്ത​ത്തി​നൊ​പ്പം വീ​ടി​നു തീ ​വ​ച്ച​തി​നു ഏ​ഴു വ​ർ​ഷ​ത്തെ ക​ഠി​ന ത​ട​വും തെ​ളി​വ് ന​ശി​പ്പി​ച്ച​തി​ന് അ​ഞ്ചു വ​ർ​ഷം ത​ട​വു​മാ​ണ് വി​ധി​ച്ചി​ട്ടു​ള്ള​തെ​ന്നും ഈ ​ര​ണ്ടു ത​ട​വു​ക​ളും ചേ​ർ​ത്തി​ട്ടു​ള്ള 12 വ​ർ​ഷ​ത്തെ ശി​ക്ഷ ആ​ദ്യം ത​ന്നെ അ​നു​ഭ​വി​ക്ക​ണ​മെ​ന്നു​മു​ള്ള കോ​ട​തി വി​ധി ഏ​റെ തൃ​പ്തി ന​ല്കു​ന്ന​തു​മാ​ണെ​ന്നു പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. ദി​ലീ​പ് സ​ത്യ​ൻ പ​റ​ഞ്ഞു.

ശി​ക്ഷാ കാ​ലാ​വ​ധി ക​ഴി​ഞ്ഞു മാ​ത്ര​മേ ജീ​വ​പ​ര്യ​ന്തം ത​ട​വ് ആ​രം​ഭി​ക്കു​ക​യു​ള്ളൂ. ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ഇ​ള​വ് ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ 30 വ​ർ​ഷ​ത്തോ​ളം കേ​ഡ​ലി​ന് ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​മെ​ന്ന് അ​ഡ്വ. ദി​ലീ​പ് സ​ത്യ​ൻ പ​റ​ഞ്ഞു.

അ​ർ​ഹി​ക്കു​ന്ന ശി​ക്ഷ ല​ഭി​ച്ച​താ​യി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന കെ.​ഇ.ബൈ​ജുവും പറഞ്ഞു. 12 വ​ർ​ഷം ത​ട​വി​നു ശേ​ഷം മാ​ത്ര​മേ ജീ​വ​പ​ര്യ​ന്തം തു​ട​ങ്ങൂ എ​ന്നത് ഏ​റെ സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്നും അ​ന്ന​ത്തെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നും ഇ​പ്പോ​ൾ കോ​ഴി​ക്കോ​ട് റൂ​റ​ൽ എ​സ്പി​യു​മാ​യ കെ.​ഇ. ബൈ​ജു പ​റ​ഞ്ഞു.