നൂറുദിന കർമ പരിപാടിയ്ക്ക് തുടക്കമായി
1509872
Friday, January 31, 2025 6:54 AM IST
വെഞ്ഞാറമൂട് : ക്ഷയരോഗ മുക്ത കേരളത്തിനായി 100ദിന കർമ പരിപാടിയ്ക്ക് തുടക്കമായി. തിരുവനന്തപുരം ജില്ലാ മെഡിക്കൽഓഫീസും , പിരപ്പൻകോട് സെന്റ് ജോൺസ് കമ്മ്യൂണിറ്റി ആശുപത്രിയും സംയുക്തമായി നടത്തുന്ന കാമ്പയിൻ, മാണിക്കൽ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു.
ആശുപത്രി ഡയറക്ടർ ഫാ. ജോസ് കിഴക്കേടത്ത് നിക്ഷയ് വാഹൻ ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ ടിബി, എസിഎസ്എം ഓഫീസർ ഡോ. കസ്തുരി , ആശുപത്രി മാനേജർ സാമുവൽ, അജീഷ് , അജയ് , ഹർഷ കുമാർ, വിജയൻ തുടങ്ങിയവർ ആശംസകൾ നേർന്നു.