പോങ്ങോട് കേന്ദ്രമായി പൊതുവിതണ കേന്ദ്രം അനുവദിക്കണം: സിപിഐ
1509288
Wednesday, January 29, 2025 6:55 AM IST
നെടുമങ്ങാട്: പോങ്ങോട് കേന്ദ്രമായി പൊതുവിതരണകേന്ദ്രം അനുവദിക്കണമെന്ന് സിപിഐ പോങ്ങോട് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സിപിഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം. എസ്. റഷീദ് ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം ഞ്ജാനദാസ് അധ്യക്ഷത വഹിച്ചു.
എഐവൈഎഫ് ജില്ലാ പ്രസിഡന്റ് കണ്ണൻ എസ്. ലാൽ, സിപിഐ ലോക്കൽ കമ്മിറ്റി അംഗങ്ങളായ മോഹനൻ, എൽ. മഞ്ചു, എഐവൈഎഫ് മണ്ഡലം സെക്രട്ടറി സന്ദീപ്, പോങ്ങോട് കൃഷ്ണൻ കുട്ടി, എഐഎസ്എഫ് മണ്ഡലം സെകട്ടറി അക്ഷയ്, ചക്രപാണിപുരം ബാബു തുടങ്ങിയവർ പ്രസംഗിച്ചു.
ബ്രാഞ്ച് സെക്രട്ടറിയായി കെ. വിശ്വനാഥനെയും അസിസ്റ്റന്റ് സെക്രട്ടറിയായി ശ്രീകുമാറിനെയും തെരഞ്ഞെടുത്തു.