തി​രു​വ​ന​ന്ത​പു​രം: മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ 78 -ാം ര​ക്ത​സാ​ക്ഷി ദി​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം പ്ര​സ് ക്ല​ബ് ഹാ​ളി​ൽ നി​ന്നും പാ​ള​യം ര​ക്ത​സാ​ക്ഷി മ​ണ്ഡ​പം വ​രെ ഗാ​ന്ധി​യ​ൻ ബാ​ല​കേ​ന്ദ്ര​ങ്ങ​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ട്ടി​ക​ൾ ശാ​ന്തി യാ​ത്ര ന​ട​ത്തി. പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ൻ സെ​ക്ര​ട്ട​റി ഡോ.​പു​ന​ലൂ​ർ സോ​മ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗാ​ന്ധി​മാ​ർ​ഗം സ്വീ​ക​രി​ച്ച് സ​ത്യ​വും അ​ഹിം​സ​യും പ്രാ​വ​ർ​ത്തി​ക​മാ​ക്കി​യാ​ൽ സ​മൂ​ഹ​ത്തി​ന് ് ഏ​റെ ഗു​ണ​ക​ര​മാ​കു​മെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ലോ​ക​രാ​ഷ്ട്ര​ങ്ങ​ൾ​വ​രെ ഗാ​ന്ധി​ജി​യു​ടെ മ​ഹ​ത്വ​ത്തെ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. പ്ര​സി​ഡ​ന്‍റ് അ​വ​ന്തി​ക എ​സ്. മ​ണി അ​ധ്യ​ക്ഷ​യാ​യി​രി​ന്നു. ര​ക്ഷാ​ധി​കാ​രി സ​മി​തി ചെ​യ​ർ​മാ​ൻ ഡോ. ​എ. നീ​ല​ലോ​ഹി​ത​ദാ​സ് പ്ര​തി​ജ്ഞാ വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. ജി. ​ബാ​ല​ഗം​ഗാ​ധ​ര​ൻ നാ​യ​ർ,സി. ​കെ. ഗോ​പി, പ​ര​ശു​വ​യ്ക്ക​ൽ രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.