തിരുവനന്തപുരം: കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ നി​ക്ഷേ​പ​ത​ട്ടി​പ്പ് ന​ട​ത്തി​യ നേ​മം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ഓ​ഡി​റ്റ് ന​ട​ത്തി​യ തി​രു​വ​ന​ന്ത​പു​രം താ​ലൂ​ക്ക് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ കെ.പി. ബി​ന്ദു, വ​ഞ്ചി​യൂ​ർ യൂ​ണി​റ്റ് ജൂ​ണിയ​ർ ഓഡി​റ്റ​ർ പി. ​ആ​ർ.​ ര​ശ്മി എ​ന്നി​വ​രെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​ർ​വീ​സി​ൽനി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്തു​കൊ​ണ്ട് സ​ഹ​ക​ര​ണ സം​ഘം ര​ജി​സ്ട്രാ​ർ ഡോ: ​ഡി. സ​ജി​ത്ത് ബാ​ബു ഉ​ത്ത​ര​വി​ട്ടു.

നി​ക്ഷേ​പ ത​ട്ടി​പ്പ് ന​ട​ക്കു​ന്ന​താ​യ വ്യാ​പ​ക പ​രാ​തി​യെ തു​ട​ർ​ന്നു സ​ഹ​ക​ര​ണ വ​കു​പ്പ്, സ​ഹ​ക​ര​ണ നി​യ​മം വ​കു​പ്പ് 65 പ്ര​കാ​ര​മു​ള്ള അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ടി​ൽ, സം​ഘം സ്വീ​ക​രി​ച്ചുവ​രു​ന്ന വി​വി​ധ​ത​രം നി​ക്ഷേ​പം, വാ​യ്പ, എം​ഡി​എ​സ് എ​ന്നി​വ​യി​ൽ ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്നി​ട്ടു​ള്ള​താ​യും,

മ​ന്ദി​ര​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വ​കു​പ്പി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ പൊ​തു ഫ​ണ്ടി​ൽ നി​ന്നും വ​ൻ തു​ക ചെ​ല​വ​ഴി​ച്ച​താ​യും അ​നു​മ​തി കൂ​ടാ​തെ ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ച​താ​യും ച​ട്ട​വി​രു​ദ്ധ​മാ​യി ബാ​ങ്ക് അ​ധി​കൃ​ത​ർ സാ​മ്പ​ത്തി​ക ഇ​ട​പാ​ട് ന​ട​ത്തി​യ​താ​യും, എ​ന്നാ​ൽ ഈ ​കാ​ര്യ​ങ്ങ​ൾ യ​ഥാ​സ​മ​യം ക​ണ്ടെ​ത്തു​ന്ന​തി​ൽ സ​ഹ​ക​ര​ണ ഓഡി​റ്റ് വി​ഭാ​ഗ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ഗു​രു​ത​ര​മാ​യ വീ​ഴ്ച വ​രു​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് സ​സ്പെ​ൻ​ഷ​ൻ ന​ട​പ​ടി.

ക​ഴി​ഞ്ഞ 20 വ​ർ​ഷ​മാ​യി ബാ​ങ്കി​ൽ ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ക്കു​ന്ന​താ​യി ബോ​ധ്യ​പ്പെ​ട്ടി​ട്ടും അ​ക്കാ​ര്യ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​ൽ ഗു​രു​ത​ര വീ​ഴ്ച വ​രു​ത്തി​യ മ​റ്റ് സ​ഹ​ക​ര​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രെ ശി​ക്ഷാ​ന​ട​പ​ടി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യതു പ്ര​തി​ഷേ​ധാ​ർ​ഹ മാ​ണെ​ന്നും ഈ ​കാ​ല​യ​ള​വി​ലെ ക്ര​മ​ക്കേ​ടു​ക​ൾ​ക്ക് കാ​ര​ണ​ക്കാ​രാ​യ ബാ​ങ്ക് അ​ധി​കൃ​ത​ർ​ക്കെ​തി​രെ​യും,

സ​ഹ​ക​ര​ണ ഉ​ദ്യോ​ഗ​സ്ഥ​ർക്കെ​തി​രെ​യും ന​ട​പ​ടി കൈ​ക്കൊ​ള്ള​ണ​മെ​ന്നും റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ "ഫ്രാ​ൻ​സ്' സ​ർ​ക്കാരി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.