കാ​ട്ടാ​ക്ക​ട: കു​റ്റി​ച്ച​ലി​ൽ യു​വാ​വി​നെ വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം ആ​ത്മ​ഹ​ത്യ​യെന്നു പോ​ലീ​സ്. നി​ല​മ സ്വ​ദേ​ശി ഇ​രു​പ​ത്ത​ഞ്ചു​കാ​ര​നാ​യ ആ​ദ​ർ​ശി​നെ​യാ​ണ് കഴി ഞ്ഞദിവസം വീ​ടിന്‍റെ ടെ​റ​സി​നു സ​മീ​പം തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വൈ​കു​ന്നേ​രം നാ​ലു​മ​ണി​യോ​ടെ വി​ളി​ക്കാ​നെ ത്തി​യ അ​നു​ജ​നാ​ണ് ആ​ദ​ർ​ശി നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തിയത്.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ചി​ല ദു​രൂ​ഹ​ത​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു. ഇ​താ​ണ് പോ​ലീ​സ് വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​ത്തി​യ​ത്. പൂ​വ​ച്ച​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ആ​ദ​ർ​ശ് ജോ​ലി ക​ഴി​ഞ്ഞു തി​രി​കെ വീ​ട്ടി​ലെ​ത്തി ഭ​ക്ഷ​ണം ക​ഴി​ച്ചശേ​ഷ​മാ​ണ് വീ​ടി​നു​മു​ക​ളി​ലേ​ക്ക് ക​യ​റി​പ്പോ​യ​തെ​ന്നു ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു.

പി​ന്നീ​ട് വി​ളി​ച്ചി​ട്ടും പ്ര​തി​ക​ര​ണ​മി​ല്ലാ​താ​യ​തോ​ടെ അ​നു​ജ​ൻ മു​ക​ളി​ൽ ക​യ​റി നോ​ക്കി​യ​പ്പോ​ഴാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വി​വാ​ഹ നി​ശ്ച​യം ക​ഴി​ഞ്ഞ ആ​ദ​ർ​ശി​നു ന​ല്ല ജോ​ലി ല​ഭി​ക്കാ​ത്ത​തി​ൽ വി​ഷ​മം ഉ​ണ്ടാ​യി​രു​ന്നെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു.

സം​ശ​യാ​സ്പ​ദ​മാ​യി ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ലെന്നും ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.​ പോസ്റ്റുമോർ​ട്ട​ത്തി​നു​ശേ​ഷം മൃത​ദേ​ഹം ബ​ന്ധുക്ക​ൾ​ക്കു വി​ട്ടു ന​ൽ​കി.