വി.ആർ. പ്രതാപൻ പ്ലാന്റേഷൻ ലേബർ കമ്മിറ്റി അംഗം
1509602
Thursday, January 30, 2025 6:41 AM IST
തിരുവനന്തപുരം: വി.ആർ. പ്രതാപൻ പ്ലാന്റേഷൻ ലേബർ കമ്മിറ്റി അംഗംമായി ഐഎൻടിയുസി ജില്ലാ പ്രസിഡന്റും അഖിലേന്ത്യാ സെക്രട്ടറിയും പ്ലാന്റേഷൻ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ വി. ആർ. പ്രതാപനെ തെരഞ്ഞെടുത്തു. ജില്ലയിൽ നിന്നുള്ള ഏകതൊഴിലാളി പ്രതിനിധിയാണ്.
അടഞ്ഞുകിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങൾ ഏകോപ്പിക്കുന്നതിന് രൂപീകരിച്ചിട്ടുള്ള പ്ലാന്റേഷൻ വർക്കേഴ്സ് റിലീഫ് കമ്മിറ്റിയിലെ നിലവിലെ മെമ്പർ കൂടിയാണ് വി. ആർ. പ്രതാപൻ. സംസ്ഥാന ലേബർ കമ്മീഷണറാണ് കമ്മിറ്റിയുടെ ചെയർമാൻ.
തോട്ടം തൊഴിലുടമ പ്രതിനിധികളും തൊഴിലാളി പ്രതിനിധികളും വ്യവസായ വാണിജ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ, ചീഫ് ഇൻസ്പെക്ടർ ഒഫ് പ്ലാന്റേഷൻ എന്നിവർ അംഗങ്ങളുമായുള്ള പ്ലാന്റേഷൻ ലേബർ കമ്മിറ്റിയുടെ കാലാവധി മൂന്നു വർഷമാണ്.