നെ​ടു​മ​ങ്ങാ​ട് : പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് മ​ന്ത്രി എം. ​ബി രാ​ജേ​ഷ്. ലോ​ക​ത്ത് ഇ​ത്ര​യും അ​പ​രി​ഷ്കൃ​ത​മാ​യി പെ​രു​മാ​റു​ന്ന ജ​ന​ത വേ​റെ​യി​ല്ല. വേ​സ്റ്റ് ബി​ന്നു​ക​ൾ ഉ​ണ്ടാ​യി​ട്ടും അ​ത് ഉ​പ​യോ​ഗി​ക്കാ​ത്ത​ത് സാ​മൂ​ഹ്യ വി​രു​ദ്ധ നി​ല​പാ​ടാ​ണ്. മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​വ​രി​ൽ നി​ന്നും 10000 രൂ​പ പി​ഴ ഈ​ടാ​ക്കും. വെ​ള്ള​ത്തി​ൽ മാ​ലി​ന്യം ഇ​ട്ടാ​ൽ ഒ​രു ല​ക്ഷം രൂ​പ​യാ​ണ് പി​ഴ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നെ​ടു​മ​ങ്ങാ​ട് ഹൈ​ജീ​നി​ക് മാ​ര്‍​ക്ക​റ്റി​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​ന​വും ആ​ധു​നി​ക അ​റ​വു​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 29.33 കോ​ടി രൂ​പ കി​ഫ്ബി ഫ​ണ്ട് വി​നി​യോ​ഗി​ച്ചാ​ണ് ഹൈ​ജീ​നി​ക് മാ​ര്‍​ക്ക​റ്റ് നി​ര്‍​മി​ക്കു​ന്ന​ത്. നാ​ല് കോ​ടി ചെ​ല​വ​ഴി​ച്ചാ​ണ് ആ​ധു​നി​ക അ​റ​വു​ശാ​ല​യു​ടെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

ച​ട​ങ്ങി​ല്‍ മ​ന്ത്രി ജി.​ആ​ര്‍. അ​നി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​പി​മാ​രാ​യ അ​ടൂ​ർ പ്ര​കാ​ശ്, എ. ​എ. റ​ഹീം, നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സി.​എ​സ്. ശ്രീ​ജ, ഇ​പാ​ക്ട് കേ​ര​ള എംഡി സു​ബ്ര​ഹ്മ​ണ്യ​ൻ, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ആ​ർ. കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.