കലാജാഥ പര്യടനം ആരംഭിച്ചു
1509287
Wednesday, January 29, 2025 6:55 AM IST
പാലോട് : കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ ശാസ്ത്രകലാ ജാഥ - ഇന്ത്യാ സ്റ്റോറി ജില്ലയിൽ പര്യടനം ആരംഭിച്ചു. 16 കേന്ദ്രങ്ങളിലാണ് ജില്ലയിൽ കലാജാഥയ്ക്ക് സ്വീകരണമൊരുക്കുന്നത്. നന്ദിയോട് നളന്ദ ടിടിഐയിൽ പര്യടനം ആരംഭിച്ച കലാജാഥ കല്ലറ, നെടുമങ്ങാട് എന്നിവിടങ്ങളിലെ പരിപാടികൾക്കുശേഷം വെള്ളനാട് സമാപിച്ചു.
ഇന്നലെ മലയിൻകീഴ്, നെയ്യാറ്റിൻകര സിവിൽ സ്റ്റേഷൻ പരിസരം, കുന്നത്തുകാൽ എന്നിവിടങ്ങളിലെ അവതരണത്തിനുശേഷം പൊഴിയൂരിൽ സമാപിച്ചു . ഇന്ന് നരുവാംമൂട്, പേരൂർക്കട, കാര്യവട്ടം കാമ്പസ്, മാനവീയംവീഥി എന്നിവിടങ്ങളിലാണ് ജാഥ നടക്കുക. ജാഥ വ്യാഴാഴ്ച കഠിനംകുളം, ആറ്റിങ്ങൽ,
വർക്കല മൈതാനം എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം കല്ലമ്പലത്ത് സമാപിക്കും. ജാഥാ സ്വീകരണപരിപാടികളുടെ മുന്നോടിയായി ജൈവപരിണാമം, മനുഷ്യപരിണാമം, സമകാലിക ഇന്ത്യ ക്ലാസുകൾ, സാംസ്കാരിക സംഗമം, കവിയരങ്ങ്, ശാസ്ത്രപുസ്തക പ്രചരണം, ചിത്രരചനാമത്സരം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.
സ്കൂൾ ഓഫ് ഡ്രാമയിലെ എം .എസ്. അരവിന്ദാണ് നാടകയാത്ര രചനയും സംവിധാനവും. 12 കലാകാരന്മാരാണ് നാടകത്തിൽ അഭിനയിക്കുന്നത്. എൽ. ശൈലജയാണ് ജാഥാ മാനേജർ. ബി. മധു പരവൂരാണ് ജാഥാ ക്യാപ്റ്റൻ.