അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
1509639
Thursday, January 30, 2025 10:27 PM IST
വെമ്പായം: ബൈക്ക് അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചു. വെമ്പായം ചിറ്റൂർക്കോണം കുന്നുംപുറത്തു സജാദ് മൻസിലിൽ താഹിറിന്റെ മകൾ ആമിന(20)ആണ് മരിച്ചത്.
കഴിഞ്ഞദിവസം വൈകുന്നേരം എംസി റോഡിൽ കൊപ്പം ജംഗ്ഷനു സമീപത്തായിരുന്നു അപകടം. ഭർത്താവിനൊപ്പം വെമ്പായത്തുനിന്നും വീട്ടിലേക്ക് പോകുമ്പോൾ എതിരെവന്ന പിക്കപ്പുമായി ഇടിച്ചായിരുന്നു അപകടം.
ബൈക്കിൽനിന്നും തെറിച്ചു വീണു പരുക്കേറ്റ ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. കബറടക്കം നടന്നു.