തി​രു​വ​ന​ന്ത​പു​രം: റ​ഷ്യ​ൻ ഹൗ​സി​ന്‍റെ​യും ഗ​വ​ണ്മെ​ന്‍റ് വി​മ​ൻ​സ് കോ​ള​ജി​ന്‍റെ​യും അ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​ശ​സ്ത റ​ഷ്യ​ൻ എ​ഴു​ത്തു​കാ​ര​ൻ ആ​ന്‍റോൻ ചെ​ഖോ​വി​ന്‍റെ 165-ാം ജന്മവാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു.

ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഡോ. ​ജോ​ർ​ജ് ഓ​ണ​ക്കൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലോ​ക സാ​ഹി​ത്യ​ത്തി​ൽ ക​ഥ​യു​ടെ പ​രി​ണാ​മ​ഗ​തി​യെ സ​ഫ​ല​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്തി​യ എ​ഴു​ത്തു​കാ​ര​നാ​ണ് ചെ​ഖോ​വ് എ​ന്ന് ഡോ. ​ജോ​ർ​ജ് ഓ​ണ​ക്കൂ​ർ പ​റ​ഞ്ഞു.

ആ​ധു​നി​ക ചെ​റു​ക​ഥ സാ​ഹി​ത്യ​ത്തി​ന്‍റെ സൂ​ര്യോ​ദ​യം വി​ളം​ബ​രം ചെ​യ്ത ചെ​ഖോ​വ് മ​ല​യാ​ളി​ക​ൾ​ക്കും പ്രി​യ​പ്പെ​ട്ട എ​ഴു​ത്തു​കാ​ര​നാ​ണ്. ഡോ. ​കെ.​എ​സ്. ര​വി​കു​മാ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. റ​ഷ്യ​യു​ടെ ഓ​ണ​റ​റി കോ​ണ്‍​സു​ൽ ര​തീ​ഷ് സി. ​നാ​യ​ർ, ഡോ. ​എ​സ്.​കെ. ഗോ​ഡ്‌വിൻ, ഡോ. ​ജെ.​എ​ൻ. അ​ജി​ത് കു​മാ​ർ, ഡോ. ​ഉ​മ ജ്യോ​തി, ഡോ. ​ശ്രീ​ല​ക്ഷ്മി, കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഫി​ദ ഫാ​ത്തി​മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഇ​ന്ത്യ​യി​ലെ വി​വി​ധ കോ​ള​ജു​ക​ളി​ലെ 32 അ​ധ്യാ​പ​ക​ർ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. ഡോ. ​രാ​ജാ വാ​രി​യ​ർ സം​വി​ധാ​നം ചെ​യ്ത ചെ​ഖോ​വി​ന്‍റെ "ദി ​പ്ര​പ്പോ​സ​ൽ’ എ​ന്ന നാ​ട​കം അ​വ​ത​രി​പ്പി​ച്ചു.