വിവാഹം നിശ്ചയം കഴിഞ്ഞ യുവാവ് തൂങ്ങിമരിച്ച നിലയിൽ
1509373
Thursday, January 30, 2025 12:01 AM IST
കാട്ടാക്കട: വിവാഹം നിശ്ചയം കഴിഞ്ഞ യുവാവ് തൂങ്ങി മരിച്ച നിലയിൽ. കുറ്റിച്ചൽ നിലമ വയലരികത്ത് വീട്ടിൽ ഹരി - ലത ദമ്പതികളുടെ മകൻ ആദർശി(25)നെയാണു വീടിനു മുകളിലെ ഷെഡിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.
ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. മൃതദേഹത്തിൽനിന്നും കത്തു കിട്ടിയിട്ടുണ്ട്. തന്റെ പ്രതി ശ്രുത വധു കൃഷ്ണയ്ക്ക് എഴുതിയതാണ് കത്ത്. അടുത്തിടെയാണ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. നെയ്യാർഡാം പോലീസ് കേസെടുത്തു.