പൊതുവിതരണ സംവിധാനം സര്‍ക്കാര്‍ അട്ടിമറിച്ചു: കെ.എസ്. ശബരിനാഥന്
1509598
Thursday, January 30, 2025 6:41 AM IST
പേരൂര്‍ക്കട: പൊതുവിതരണ സംവിധാനം ഇടതുസര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് മുന്‍ എംഎല്‍എ കെ.എസ്. ശബരിനാഥന്. റേഷന്‍കടകളുടെ അനാസ്ഥയ്ക്കെതിരേ വിവിധ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ റേഷന്‍കടകള്‍ക്ക് മുന്നില്‍ നടത്തിയ ധര്‍ണയുടെ വട്ടിയൂര്‍ക്കാവ് ബ്ലോക്കുതല ഉദ്ഘാടനം മണ്ണാംമൂലയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് പ്രസിഡന്റ് വെള്ളൈക്കടവ് വേണുകുമാര്‍ അധ്യക്ഷത വഹിച്ചു. ആര്. രാജന് കുരുക്കള്‍, വാഴോട്ടുകോണം ചന്ദ്രശേഖരന്, മണ്ണാംമൂല രാജന്, എ.ജി നുറുദ്ദീന്, നെട്ടയം ജ്യോതികുമാര്‍, മണ്ണാംമൂല രാജേഷ്, വി. മധുചന്ദ്രന്, കുലശേഖരം വിക്രമന്, ഹസീന, അഡ്വ. രാംകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.