തി​രു​വ​ന​ന്ത​പു​രം: സ​ത്യം, സ്നേ​ഹം, സാ​ഹോ​ദ​ര്യം, ത്യാ​ഗം, സാ​ർ​വ​ലൗ​കി​ക​ത തു​ട​ങ്ങി മ​ഹാ​ത്മാ​ഗാ​ന്ധി ഉ​യ​ർ​ത്തി പി​ടി​ച്ച ജീ​വി​ത​മൂ​ല്യ​ങ്ങ​ൾ​ക്ക് പ്ര​സ​ക്തി​യേ​റു​ന്ന കാ​ല​മാ​ണ് ഇ​തെ​ന്നു പ്ര​മു​ഖ ഗാ​ന്ധി​യ​നും ഗാ​ന്ധി സ്മാ​ര​ക നി​ധി ചെ​യ​ർ​മാ​നു​മാ​യ ഡോ. ​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ. വൈ​എം​സി​എ സ്വ​രാ​ഞ്ജ​ലി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച ഗാ​ന്ധി സ്മൃ​തി സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ഹാ​ത്മ​ജി​യു​ടെ 77-ാം ര​ക്ത​സാ​ക്ഷി​ത്വ വ​ർ​ഷ​ത്തി​ൽ 168 രാ​ജ്യ​ങ്ങ​ളി​ലെ എ​ഴു​പ​തു ല​ക്ഷം ജ​ന​ങ്ങ​ൾ ഗാ​ന്ധി​ജി​യു​ടെ സ​മ​കാ​ലി​ക പ്ര​സ​ക്തി​യെക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്തു എ​ന്ന​ത് മ​ഹാ​ത്മ​ജി​യു​ടെ മ​ഹ​ത്ത​ര​മാ​യ സ്മ​ര​ണ​യു​ടെ സാ​ക്ഷ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

77 മ​ണ്‍​ചി​രാ​തു​ക​ൾ 77 പ്ര​മു​ഖ വ്യ​ക്തി​ക​ൾ തെ​ളി​യി​ച്ച​തോ​ടെ​യാ​ണ് ഗാ​ന്ധി സ്മൃ​തി സം​ഗ​മം ആ​രം​ഭി​ച്ച​ത്. സ്വ​ദേ​ശി സെ​ന്‍റ​ർ ഫോ​ർ റൂ​റ​ൽ ഡ​വ​ല​പ്മെ​ന്‍റ് ഡ​യ​റ​ക്ട​ർ ഡോ. ​ജേ​ക്ക​ബ് പു​ളി​ക്ക​ൻ, എ​ഴു​ത്തു​കാ​ര​ൻ കാ​യം​കു​ളം യൂ​നു​സ്, മു​ൻ പി​എ​സ്‌​സി മെ​ന്പ​ർ അ​ഡ്വ. വി. ​എ​സ്. ഹ​രീ​ന്ദ്ര​നാ​ഥ് തു​ട​ങ്ങി​യ​വ​ർ അ​നു​സ്മ​ര​ണ പ്ര​സം​ഗം ന​ട​ത്തി. വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഇ​ടി​ക്കു​ള സ​ഖ​റി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​എം​സി​എ ന്യൂ​സ് ലെ​റ്റ​റി​ന്‍റെ പ്ര​കാ​ശ​നം ഡോ. ​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു. വൈ​എം​സി​എ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ചെ​യ​ർ​മാ​ൻ ഡോ. ​പോ​ൾ സാ​മു​വ​ൽ ന്യൂ​സ് ലെ​റ്റ​ർ പ​രി​ച​യ​പ്പെ​ടു​ത്തി. ച​ട​ങ്ങി​നു വൈ​എം​സി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ബെ​ൻ​സി വി. ​തോ​മ​സ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. സ്വ​രാ​ഞ്ജ​ലി സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ര​ൻ ത​ന്പി നന്ദി പ​റ​ഞ്ഞു.