തി​രു​വ​ന​ന്ത​പു​രം: ""എ​ന്‍റെ ഉ​ള്ളി​ൽ ഇ​പ്പോ​ൾ നി​റ​യു​ന്ന​ത് മൂ​ന്നു മു​ഖ​ങ്ങ​ളാ​ണ്. ആ​ദ്യം എ​ന്‍റെ സം​ഗീ​ത ജീ​വി​ത​ത്തി​ൽ വ​ലി​യ പി​ന്തു​ണ​യാ​യി​രു​ന്ന ഭ​ർ​ത്താ​വ് എം.പി.ജി. ​നാ​യ​ർ. പി​ന്നെ എ​ന്‍റെ മൂ​ത്ത സ​ഹോ​ദ​ര​നും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ എം.​ജി. രാ​ധാ​കൃ​ഷ്ണ​ൻ. എ​ന്‍റെ മ​രു​മ​ക​നും സം​ഗീ​ത​ജ്ഞ​നു​മാ​യ ആ​ല​പ്പു​ഴ ശ്രീ​കു​മാ​റും മ​ന​സി​ൽ ഓ​ടി​യെ​ത്തു​ക​യാ​ണ്.

എം. ​ജി. രാ​ധാ​കൃ​ഷ് ണ​ൻ എ​ന്ന സം​ഗീ​ത സം​വി​ധാ​യ​ക​ന്‍റെ സം​ഗീ​ത പാ​ണ്ഡി​ത്യം അ​ള​വ​റ്റ​താ​ണ്. അ​ദ്ദേ​ഹ​ത്തി​നു പ​ക്ഷേ പ​ദ്മ​ശ്രീ ല​ഭി​ച്ചി​ല്ല. അ​ർ​ഹി​ക്കു​ന്ന​തൊ​ന്നും ല​ഭി​ച്ചി​ല്ല എ​ന്നു പ​റ​യു​ന്ന​താ​ണ് ശ​രി. ഇ​വ​ർ മൂ​ന്നു​പേ​രും ഇ​ന്നി​വി​ടെ ഉ​ണ്ടാ​യി​രി​ക്കേ​ണ്ട വ്യ​ക്തി​ത്വ​ങ്ങ​ളാ​ണ്. എ​ന്നാ​ൽ അ​വ​രു​ടെ ഓ​ർ​മ​ക​ൾ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ഒ​പ്പ​മു​ള്ള​ത്...''

ക​ർ​ണാ​ട​ക സം​ഗീ​ത​ജ്ഞ ഡോ. ​കെ. ഓ​മ​ന​ക്കു​ട്ടി​യു​ടേ​താ​ണ് വി​കാ​ര​നി​ർ​ഭ​ര​മാ​യ ഈ ​വാ​ക്കു​ക​ൾ. പ​ദ്മ​ശ്രീ ല​ഭി​ച്ച ഡോ. ​കെ. ഓ​മ​ന​ക്കു​ട്ടി​ക്കു പ്രേംന​സീ​ർ സു​ഹൃ​ദ്സ​മി​തി​യും പ്രേം​ന​സീ​ർ സു​ഹൃ​ദ് സ​മി​തി വ​നി​താ വിഭാഗവും പ്രേം​സിം​ഗേ​ഴ്സും ചേ​ർ​ന്നു സ​മ​ർ​പ്പി​ച്ച അ​ന​ന്ത​പു​രി​യു​ടെ സ്നേ​ഹാ​ദ​ര​വ് ഏ​റ്റു​വാ​ങ്ങി പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അവർ.

പ്ര​സ് ക്ല​ബി​ലെ എ​സ്.​എ​സ്. റാം ​ഹാ​ളി​ലാ​യി​രു​ന്നു ച​ട​ങ്ങ്. സം​ഗീ​ത ജീ​വി​ത​ത്തി​ലെ എ​ല്ലാ നേ​ട്ട​ങ്ങ​ൾ​ക്കും കാ​ര​ണം ഗു​രു​ക്കന്മാ​രും അ​ച്ഛ​ന​മ്മ​മാ​രും ശി​ഷ്യ​രും ഉ​ൾ​പ്പെ​ടു​ന്ന​വ​രാ​ണ്.

എം.ജി. രാ​ധാ​കൃ​ഷ്ണ​ൻ സം​ഗീ​തം ന​ല്കി​യ പ​ഴം​ത​മി​ഴ് പാ​ട്ടി​ഴ​യും... എ​ന്ന മ​ണി​ച്ചി​ത്ര​ത്താ​ഴി​ലെ ഗാ​ന​ത്തെ കു​റി​ച്ചും കെ. ​ഓ​മ​ന​ക്കു​ട്ടി പ​റ​ഞ്ഞു. ഈ ​ഗാ​നം ആ​ഹി​രി രാ​ഗ​വും വ​കു​ളാ​ഭ​ര​ണരാ​ഗ​വും ചേ​ർ​ത്താ​ണ് സം​ഗീ​തം ന​ല്കി​യി​രി​ക്കു​ന്ന​ത്. വ​ള​രെ സൂ​ക്ഷ്മ​മാ​യി ഗാ​നം ആ​ല​പി​ച്ചി​ല്ലെ​ങ്കി​ൽ രാ​ഗ​ഭാ​വം ഗാ​ന​ത്തി​നു വ​രി​ല്ല.

വേ​ദി​യി​ലു​ണ്ടാ​യി​രു​ന്ന പി​ന്ന​ണി ഗാ​യി​ക ഡോ. ​ബി. അ​രു​ന്ധ​തി ദേ​വാ​സു​ര​ത്തി​ലെ എ​ല്ലാ ഗാ​ന​ങ്ങ​ളും ആ​ദ്യം പാ​ടി​യ അ​നു​ഭ​വ​വും ഓ​മ​ന​ക്കു​ട്ടി ടീ​ച്ച​ർ പ​ങ്കു​വ​ച്ചു. രാ​ധാ​കൃ​ഷ്ണ​ൻ ചേ​ട്ട​ൻ ഈ​ണം പ​ക​ർ​ന്ന ഗാ​ന​ങ്ങ​ൾ അ​രു​ന്ധ​തി വ​ള​രെ ന​ന്നാ​യി പാ​ടി​യെ​ങ്കി​ലും സം​വി​ധാ​യ​ക​നാ​യ ഐ. ​വി. ശ​ശി​ക്കു കെ.​എ​സ്. ചി​ത്ര ത​ന്നെ ഗാ​ന​ങ്ങ​ൾ പാ​ട​ണ​മെ​ന്ന നി​ർ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു.

അ​തി​നാ​ൽ അ​രു​ന്ധ​തി പാ​ടി​വ​ച്ച പാ​ട്ടു​ക​ളു​ടെ പു​റ​ത്തു​കൂ​ടി ചി​ത്ര പാ​ടു​ക​യാ​യി​രു​ന്നു. ചി​ത്ര​യും അ​രു​ന്ധ​തി​യും എ​ന്‍റെ പ്രി​യ​ശി​ഷ്യ​രാ​ണ്. എ​ങ്കി​ലും റെ​ക്കോ​ർ​ഡിം​ഗ് സ​മ​യ​ത്ത് എ​നി​ക്കു വ​ലി​യ വേ​ദ​ന​തോ​ന്നി. ഒ​ടു​വി​ൽ രാ​ധാ​കൃ​ഷ്ണ​ൻ ചേ​ട്ട​ൻ നി​ർ​ബ​ന്ധി​ച്ച​തു കൊ​ണ്ടാ​ണ് മേ​ട പൊ​ന്ന​ണി​യും... എ​ന്ന ഗാ​നം അ​രു​ന്ധ​തി​യു​ടെ ശ​ബ്ദ​ത്തി​ൽ ത​ന്നെ പു​റ​ത്തു​വ​ന്ന​ത് എ​ന്നും ഡോ. ​കെ. ഓ​മ​ന​ക്കു​ട്ടി പ​റ​ഞ്ഞു.

എ​ന്‍റെ ഏ​റ്റ​വും വ​ലി​യ സ​ന്പ​ത്ത് എ​ന്‍റെ ശി​ഷ്യ​രാ​ണ്. ശാ​സ്ത്രീ​യ സം​ഗീ​ത​മാ​ണ് എ​ല്ലാ സം​ഗീ​ത​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​നം. സം​ഗീ​ത ജീ​വി​ത​ത്തി​ൽ നി​ര​ന്ത​ര​മാ​യ അ​ഭ്യ​സ​ന​വും അ​ർ​പ്പ​ണ​വു​മു​ണ്ടെ​ങ്കി​ൽ ഇ​ന്ത്യ​യു​ടെ പ​ര​മോ​ന്ന​ത പു​ര​സ്കാ​ര​മാ​യ ഭാ​ര​ത് ര​ത്നം വ​രെ നേ​ടാം- ഡോ. ​കെ. ഓ​മ​ന​ക്കു​ട്ടി പ​റ​ഞ്ഞു.

സ്നേ​ഹാ​ദ​ര​വ് ഉ​ദ്ഘാ​ട​നം ചെ​യ്ത് ക​വി പ്ര​ഭാ​വ​ർ​മ ഓ​മ​ന​ക്കു​ട്ടി ടീ​ച്ച​ർ​ക്ക് ഉ​പ​ഹാ​ര​സ​മ​ർ​പ്പ​ണം ന​ട​ത്തി. പ​ണ്ഡി​റ്റ് ര​മേ​ഷ് നാ​രാ​യ​ണ​ൻ, ക​ലാ​മ​ണ്ഡ​ലം വി​മ​ലാ മേ​നോ​ൻ, ഭാ​ര​ത് ഭ​വ​ൻ മെ​ന്പ​ർ സെ​ക്ര​ട്ട​റി ഡോ: ​പ്ര​മോ​ദ് പ​യ്യ​ന്നൂ​ർ, ജ​യി​ൽ ഉ​പ​ദേ​ശ​ക സ​മി​തി മെ​ന്പ​ർ എ​സ്. സ​ന്തോ​ഷ്, മ​ത​മൈ​ത്രി സം​ഗീ​ത​ജ്ഞ​ൻ ഡോ. ​വാ​ഴ​മു​ട്ടം ച​ന്ദ്ര​ബാ​ബു,

ക​ലാ​പ്രേ​മി ബ​ഷീ​ർ, സ​ബീ​ർ തി​രു​മ​ല, തെ​ക്ക​ൻസ്റ്റാ​ർ ബാ​ദു​ഷ, പ​ന​ച്ച​മൂ​ട് ഷാ​ജ​ഹാ​ൻ, ഡോ: ​ബി. അ​രു​ന്ധ​തി, ഡോ: ​ശ്യാ​മ, ഷം​ഷു​ന്നീസ, ​ഡോ: ഗീ​താ​ ഷാ​ന​വാ​സ്, സൈ​നു​ലാ​ബ്ദീ​ൻ, ഡോ. ​ഷാ​ന​വാ​സ്, റ​ഹിം പ​ന​വൂ​ർ, നാ​സ​ർ കി​ഴ​ക്ക​തി​ൽ, ഗോ​പ​ൻ ശാ​സ്ത​മം​ഗ​ലം തു​ട​ങ്ങി​യ പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

അ​ന്ത​രി​ച്ച സം​വി​ധാ​യ​ക​ൻ ഷാ​ഫി, സം​ഗീ​ത സം​വി​ധാ​യ​ക​ൻ എം.​ജി. രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ​ക്കു പ്ര​ണാ​മം അ​ർ​പ്പി​ച്ച് പ്രേം​സിം​ഗേ​ഴ്സി​ന്‍റെ ഗാ​നാ​ലാ​പ​ന​വും ഉണ്ടായിരുന്നു.