ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂളിൽ മെറിറ്റ് ഡേ
1509873
Friday, January 31, 2025 6:54 AM IST
തിരുവനന്തപുരം: ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂളിൽ മെറിറ്റ് ഡേ സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ക്രൈസ്റ്റ് നഗർ സീനിയർ സെക്കൻഡറി സ്കൂൾ മാനേജർ ഫാ. ചാക്കോ മണയ്ക്കൽ സിഎംഐ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
കുട്ടികൾ ആർജിക്കേണ്ട ഉത്തരവാദിത്ത്വങ്ങളെ കുറിച്ചും പൗരബോധത്തെക്കുറിച്ചും അദ്ദേഹം കുട്ടികളുമായി സംവദിച്ചു. സമ്മാനാർഹരായ കുട്ടികൾക്ക് ആശംസകൾ അറിയിക്കുന്നതിനോടൊപ്പം സമൂഹത്തിന് മാതൃകയാകുന്ന തരത്തിലുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാനുള്ള ആർജവവും ആത്മവിശ്വാസവും ഇതിലൂടെ കുട്ടികൾക്ക് ലഭിക്കട്ടെ എന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളിൽ വിജയം നേടിയ വിദ്യാർഥികൾക്കുള്ള പുരസ്കാരങ്ങളാണ് ചടങ്ങിൽ വിതരണം ചെയ്തത്.
ക്രൈസ്റ്റ് നഗർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജർ ഫാ. പോൾ മങ്ങാട് സിഎംഐയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. സേവ്യർ അന്പാട്ട് സിഎംഐ ആശംസകൾ അർപ്പിച്ചു. വൈസ് പ്രിൻസിപ്പൽ ആൻഡ് ബർസാർ ഫാ. റോബിൻ പതിനാറിൽചിറ സിഎംഐ, അക്കാഡമിക് കോഡിനേറ്റർ ജയ ജേക്കബ് കോശി എന്നിവർ പ്രസംഗിച്ചു.