തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പി​ന്തു​ണ​യോ​ടെ, ട​ക്നോ​പാ​ർ​ക്ക്, ഇ​ൻ​ഫോ​പാ​ർ​ക്ക്, യു.​എ​ൽ. സൈ​ബ​ർ​പാ​ർ​ക്ക് എ​ന്നീ ഐ​ടി പാ​ർ​ക്കു​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന ഐ​സി​ടി അ​ക്കാ​ദ​മി ഓ​ഫ് കേ​ര​ള​യും കൊ​ച്ചി​ൻ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യു ധാ​രാ​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു.

പ​ഠ​ന മി​ക​വ് ഉ​യ​ർ​ത്തു​ക, നൈ​പു​ണ്യ വി​ക​സ​നം, വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ എ​ന്നി​വ ല​ക്ഷ്യ​മി​ട്ടാ​ണ് കു​സാ​റ്റും ഐ​സിടി അ​ക്കാ​ദ​മി​യും സ​ഹ​ക​രി​ക്കു​ന്ന​ത്. കു​സാ​റ്റ് കാ​ന്പ​സി​ൽവ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ വൈ​സ്-​ചാ​ൻ​സ​ല​ർ ഡോ. ​എം. ജു​നൈ​ദ് ബു​ഷി​രി, ര​ജി​സ്ട്രാ​ർ ഡോ. എ.യു ​അ​രു​ണ്‍, ഐ​സി​ടി അ​ക്കാ​ദ​മി ഓ​ഫ് കേ​ര​ള​യു​ടെ സി​ഇ​ഒ മു​ര​ളീ​ധ​ര​ൻ മ​ന്നി​ങ്ക​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് ധാ​ര​ണാ​പ​ത്രം കൈ​മാ​റി.

വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ളും തൊ​ഴി​ൽ രം​ഗ​വും ത​മ്മി​ലു​ള്ള വി​ട​വ് നി​ക​ത്തു​ന്ന​ത്തി​നു​ള്ള സം​യു​ക്ത പ​ദ്ധ​തി​ക​ൾ, നൂ​ത​ന പ​രി​ശീ​ല​ന​ങ്ങ​ൾ, വ്യ​വ​സാ​യി​ക-​അ​ക്കാ​ദ​മി​ക് സ​ഹ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും ല​ക്ഷ്യ​മി​ടു​ന്ന​ത്.

നൈ​പു​ണ്യ പ​രി​ശീ​ല​നം, ഇ​ന്‍റേണ്‍​ഷി​പ്പു​ക​ൾ, വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ചു​ള്ള പ്രോ​ഗ്രാ​മു​ക​ൾ എ​ന്നി​വ ഐ​സിടി അ​ക്കാ​ദ​മി ഓ​ഫ് കേ​ര​ള ന​ൽ​കു​ന്പോ​ൾ, ഇ​വ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കാ​നാ​വ​ശ്യ​മാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​വും ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ പി​ന്തു​ണ​യും കു​സാ​റ്റ് ഉ​റ​പ്പാ​ക്കും.