കമുകറ പുരുഷോത്തമന്റെ ഭാര്യ രമണി പുരുഷോത്തമൻ അന്തരിച്ചു
1509278
Wednesday, January 29, 2025 6:47 AM IST
തിരുവനന്തപുരം: പരേതനായ പ്രശസ്ത പിന്നണി ഗായകൻ കമുകറ പുരുഷോത്തമന്റെ ഭാര്യ തിരുവട്ടാർ കമുകറ ശ്രീഭവനിൽ രമണി പുരുഷോത്തമൻ (88) തിരുവനന്തപുരത്ത് അന്തരിച്ചു.
മുഞ്ചിറ പള്ളിവിളാകം കുടുംബാംഗമാണ് പരേത. മക്കൾ: ശ്രീകല, ശ്രീകുമാർ (റിട്ട. മാനേജർ, പഞ്ചാബ് നാഷണൽ ബാങ്ക്), ഡോ. ശ്രീലേഖ (റിട്ട. പ്രൊഫസർ, കരമന എൻഎസ്എസ് കോളേജ്), ശ്രീഹരി (എൻജിനീയർ).
മരുമക്കൾ: പരേതനായ എം. വിജയകുമാരൻ നായർ (റിട്ട. ഡിജിഎം, ബിഎസ്എൻഎൽ), സുജാത ശ്രീകുമാർ, പി.വി. ശിവശങ്കരപ്പിള്ള (റിട്ട. എജിഎം, എസ്ബിടി), മഞ്ജു ശ്രീഹരി. ഭൗതിക ശരീരം പേരൂർക്കട സ്വാതി നഗർ ലെയിൻ 2 ബിയിൽ രാവിലെ 11.30 വരെ പൊതുദർശനം. തുടർന്ന് ഇന്നു വൈകുന്നേരം 5.30ന് തിരുവട്ടാർ കുടുംബവീട്ടിൽ സംസ്കാരം നടത്തും.