തി​രു​വ​ന​ന്ത​പു​രം: വ​സ്തു ത​രം മാ​റ്റു​ന്ന​തി​ന് കൈ​ക്കൂ​ലി വാ​ങ്ങി​യ​തി​ന് വി​ല്ലേ​ജ് ഓ​ഫീ​സ​ർ വി​ജി​ല​ൻ​സി​ന്‍റെ പി​ടി​യി​ലാ​യി. പ​ഴ​യ​കു​ന്നു​മ്മേ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ ഡി. ​വി​ജ​യ​കു​മാ​റാ​ണു വ​സ്തു ത​രം മാ​റ്റു​ന്ന​തി​ന് 5,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ പി​ടി​യി​ലാ​യ​ത്.

പ​ഴ​യ​കു​ന്നു​മ്മേ​ൽ സ്വ​ദേ​ശി​യാ​യ പ​രാ​തി​ക്കാ​ര​ന്‍റെ പേ​രി​ൽ പ​ഴ​യ​കു​ന്നു​മ്മേ​ൽ വി​ല്ലേ​ജ് പ​രി​ധി​യി​ൽ​പെ​ട്ട 34 സെ​ന്‍റ് വ​സ്തു ഡാ​റ്റാ ബാ​ങ്കി​ൽ വ​യ​ൽ എ​ന്നു രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് ക​ര ഭൂ​മി​യാ​ക്കു​ന്ന​തി​ന് ക​ഴി​ഞ്ഞ​വ​ർ​ഷം ജ​നു​വ​രി​യി​ൽ ഓ​ൺ​ലൈ​നി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം ക​ള​ക്ട​റേ​റ്റി​ലെ​യും ചി​റ​യി​ൻ​കീ​ഴ് താ​ലൂ​ക്ക് ഓ​ഫീ​സി​ലെ​യും ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷം 2024 ജ​നു​വ​രി മാ​സം ത​ന്നെ ഫ​യ​ൽ പ​ഴ​യ​കു​ന്നു​മ്മേ​ൽ വി​ല്ലേ​ജ് ഓ​ഫീ​സി​ൽ തി​രി​ച്ചെ​ത്തി​യെ​ങ്കി​ലും വി​ല്ലേ​ജ് ഓ​ഫീ​സ​ർ ക​ള​ക്ട​റേ​റ്റി​ലേ​ക്ക് റി​പ്പോ​ർ​ട്ട് സ​ഹി​തം മ​ട​ക്കി അ​യ​ച്ചി​രു​ന്നി​ല്ല.

തു​ട​ർ​ന്ന് ഇ​ക്ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച പ​രാ​തി​ക്കാ​ര​ൻ വി​വ​രം അ​ന്വേ​ഷി​ച്ച് വി​ല്ലേ​ജ് ഓ​ഫീ​സി​ൽ എ​ത്തി​യ​പ്പോ​ൾ വി​ജ​യ​കു​മാ​ർ പ​രാ​തി​ക്കാ​ര​നി​ൽ നി​ന്നും 2,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യി​രു​ന്നു. തു​ട​ർ​ന്നു പ​രാ​തി​ക്കാ​ര​ൻ ശ​നി​യാ​ഴ്ച വീ​ണ്ടും വി​ല്ലേ​ജ് ഓ​ഫീ​സ​റെ നേ​രി​ൽ ക​ണ്ട​പ്പോ​ൾ 5,000 രൂ​പ കൂ​ടി കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തേ തു​ട​ർ​ന്നു പ​രാ​തി​ക്കാ​ര​ൻ ഈ ​വി​വ​രം വി​ജി​ല​ൻ​സ് ദ​ക്ഷി​ണ മേ​ഖ​ല പോ​ലീ​സ് സൂ​പ്ര​ണ്ടി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ന്ന​ലെ രാ​വി​ലെ പ​ഴ​യ​കു​ന്നു​മ്മേ​ൽ വി​ല്ലേ​ജ് ഓ​ഫീ​സി​നു സ​മീ​പ​ത്തു​വ​ച്ചു പ​രാ​തി​ക്കാ​നി​ൽ നി​ന്നും 5,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങ​വേ​യാ​മ് വി​ജ​യ​കു​മാ​റി​നെ വി​ജി​ല​ൻ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.