വി​ഴി​ഞ്ഞം: എ​ല്ലാ തെ​ളി​വു​ക​ളും ശ​രീ​ര​ത്തി​ൽ പ​തി​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും ബ​ന്ധു​ക്ക​ൾ തി​രി​ച്ച​റി​യാ​ൻ വൈ​കി. വി​ഴി​ഞ്ഞം തീ​ര​ദേ​ശ പോ​ലീ​സ് ദി​വ​സ​ങ്ങ​ളോ​ളം കാ​ത്തി​രു​ന്നി​ട്ടും മൃ​ത​ദേ ഹം ​തേ​ടി ആ​രും എ​ത്തി​യി​ല്ല.​ അ​ജ്ഞാ​ത ഗ​ണ​ത്തി​ൽ​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം മ​റ​വുചെ​യ്ത് ആ​ഴ്ച​ക​ൾ​ക്കുശേ​ഷം അ​ജ്ഞാ​ത​നെ തേ​ടി ബ​ന്ധു​ക്ക​ൾ എ​ത്തി.

മു​ട്ട​ത്ത​റ, ടി.​സി 47/248-ൽ ​ക്ല​മ​ന്‍റിന്‍റെ മ​ക​ൻ ദീ​നു (36) വിനെ​തേ​ടി​യാ​ണ് ഒ​ടു​വി​ൽ ബ​ന്ധു​ക്ക​ൾ എ​ത്തി​യ​ത്. സ്വ​ന്തം വീ​ടി​നും ക​ഷ്ടി​ച്ച് മു​ന്നൂ​റു മീ​റ്റ​ർ മാ​റി പൂ​ന്തു​റ ക​ട​പ്പു​റ​ത്തു ക​ഴി​ഞ്ഞ മാ​സം 26നാ​ണ് ദീ​നു​വി​ന്‍റെ മൃ​ത​ദേ​ഹം അ​ടി​ഞ്ഞ​ത്. വി​ഴി​ഞ്ഞ​ത്തുനി​ന്നു തീ​ര​ദേ​ശ പോ​ലീ​സ് എ​ത്തി എ​ഫ്ഐആ​ർ ത​യാ​റാ​ക്കി.

ക​ട​ലി​ൽവീ​ണു മ​രി​ച്ച​തി​ന്‍റെ ല​ക്ഷ​ണം ക​ണ്ട അ​ധി​കൃ​ത​ർ ചി​ത്ര​ങ്ങ​ൾ സ​ഹി​തം വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ൽ പ്ര​ച​രി​പ്പി​ച്ച​തി​നു പ​രി​സ​ര​ങ്ങ​ളി​ൽ എ​ല്ലാം അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്തു. അ​വ​കാ​ശി​ക​ളാ​യി ആ​രും എ​ത്താ​തെ വ​ന്ന​തോ​ടെ അ​ജ്ഞാ​ത ഗ​ണ​ത്തി​ൽ​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം പോ​സ്റ്റ് മോ​ർ​ട്ട​ത്തി​നാ​യി ജ​ന​റ​ൽ ആ​ശു​പ​ത്രി​മോ​ർ​ച്ച​റി​യി​ലേ​ക്കുമാ​റ്റി. തു​ട​ർ​ന്ന് മി​സിം​ഗ് കേ​സു​ക​ൾ തേ​ടി അ​ട​യാ​ള​ങ്ങ​ൾ സ​ഹി​തം കേ​ര​ള​ത്തി​ലെ​യും ത​മി​ഴ് നാ​ട്ടി​ലെ​യും പോ​ലീ​സി​നും തീ​ര​ദേ​ശ പോ​ലീ​സി​നും വിവരങ്ങൾ കൈ​മാ​റി.

പു​തുനി​റ​ത്തി​ൽ ബു​ൾ ഗാ​ൻ താ​ടിവ​ച്ച യു​വാ​വ്, വ​ല​ത്തെ നെ​ഞ്ചി​ൽ പി​താ​വി​ന്‍റെ പേ​രാ​യ​ക്ല​മ​ന്‍റെ​ന്നും ഇ​ട​ത്തെ നെ​ഞ്ചി​ൽ പു​ഷ്പം എ​ന്നും പ​ച്ച​കു​ത്തി​യി​രു​ന്നു. കൂ​ടാ​തെ ഇ​ട​തു കൈ​യിൽ ജ​യ്സ​ൺ എ​ന്നും താ​ഴെ ക്രി​സ്തു​വി​ന്‍റെരൂ​പ​വും. വ​ല​തു കൈയിൽ സ്വ​ന്തം പേ​രാ​യ ദീ​നുവെ​ന്നും താ​ഴെ കു​രി​ശി​ന്‍റെ രൂ​പ​വും പ​ച്ച കു​ത്തി​യി​രു​ന്നു. ഇ​ത്ര​യും തെ​ളി​വു​ക​ളോ​ടെ വീ​ടി​നു സ​മീ​പ​ത്തെ ക​ട​ൽ​ക്ക​ര​യി​ൽക​ണ്ട മൃ​ത​ദേ​ഹം തി​രി​ച്ച​റി​യാ​ൻ തു​ട​ക്ക​ത്തി​ൽ ബ​ന്ധു​ക്ക​ൾ​ക്കു​മാ​യി​ല്ല.

ദീ​നു​ ക​ട​ലി​ൽ ത​ങ്ങി​യു​ള്ള മീ​ൻ പി​ടി​ത്ത​ത്തി​നു പോ​യിയെ​ന്ന ഉ​റ​ച്ച വി​ശ്വാ​സ​ത്തി​ലാ​യി​രു​ന്നു വീ​ട്ടു​കാ​ർ. പോ​സ്റ്റ് മോ​ർ​ട്ടം ക​ഴി​ഞ്ഞു മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ച മൃ​ത​ദേ​ഹം തേ​ടി പത്തു ദി​വസ​ത്തി​നു ശേ​ഷ​വും ആ​രും എ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് അ​ജ്ഞാ​ത ഗ​ണ​ത്തി​ൽ​പ്പെ​ടു​ത്തി ഇ​ക്ക​ഴി​ഞ്ഞ നാ​ലി​നു ദീ​നു​വി​ന്‍റെ മൃ​ത​ദേ​ഹം പൊ​തുശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു. എ​ന്നാ​ൽ ബോ​ട്ടി​ൽ ത​ങ്ങ​ൽ​പ്പ​ണി​ക്ക് പോ​യ​വ​ർ മീ​ൻ പി​ടി​ത്തം ക​ഴി​ഞ്ഞു മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴാ​ണ് ഇ​യാ​ൾ ക​ട​ലി​ൽ പോ​കാ​ത്ത കാ​ര്യം വീ​ട്ടു​കാ​ർ അ​റി​യു​ന്ന​ത്. ഇ​തോ​ടെ​യാ​ണു ക​ട​പ്പു​റ​ത്തു ക​ണ്ട മൃ​ത​ദേ​ഹം ദീ​നു​വി​ന്‍റെതെ​ന്ന തി​രി​ച്ച​റി​വ് സ​ഹോ​ദ​ര​ങ്ങ​ൾ​ക്കും ബ​ന്ധു​ക്ക​ൾ​ക്കു​മു​ങ്ങാ​യ​ത് .

എ​ന്നാ​ൽ തി​രി​ച്ച​റി​വു​ണ്ടാ​യി ​സ്റ്റേ​ഷ​നി​ൽ​ അ​ന്വേ​ഷിച്ചെ​ത്തു​ന്ന​തി​ന് മു​ൻ​പ് മൃ​ത​ദേഹം ​മ​റ​വു ചെ​യ്തി​രു​ന്നു. ഫോ​ട്ടോ​യും മ​റ്റും ക​ണ്ട ബ​ന്ധു​ക്ക​ൾ ആ​ളി​നെ തി​രി​ച്ച​റി​ഞ്ഞു. എ​ന്നാ​ൽ ഉ​റ​പ്പി​ക്കാ​ൻ മാ​താ​വി​ന്‍റെ ര​ക്ത​സാ​മ്പി​ൾ ശേ​ഖ​രി​ച്ച് ഡി​എ​ൻഎ ​പ​രിശോ​ധ​നയ്​ക്ക​യ​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സ​മെ​ത്തി​യ ഡി​എ​ൻ​എ പ​രി​ശോ​ധ​നാ ഫ​ല​വും പോ​സി​റ്റീ​വാ​യ​തോ​ടെ അ​ധി​ക​ത​രും അ​വ​സാ​ന​മാ​യി ഉ​റ​പ്പി​ച്ചു അ​ജ്ഞാ​ത​ൻ ദീ​നു​ത​ന്നെ യെ​ന്ന്. ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന്‍റെ ആ​ശ്ര​യ​മാ​യി​രു​ന്നു ഇ​യാ​ൾ. ഇ​നി മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് വി​ഴി​ഞ്ഞം തീ​ര​ദേ​ശ പോ​ലീ​സ്.