പിക്കപ്പ് വാൻ ഇടിച്ച് 11കെവി വൈദ്യുതി തൂൺ തകർന്നു
1509282
Wednesday, January 29, 2025 6:47 AM IST
പാലോട്: 11കെവി വൈദ്യുതി തൂണിൽ പിക്കപ്പ് വാൻ ഇടിച്ച് അപകടം. അപകടത്തിൽ വൈദ്യുതി തൂൺ തകർന്നു. വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്.
തിരുവനന്തപുരം തെങ്കാശി അന്തർ സംസ്ഥാന പാതയിൽ ചോഴിയക്കോട് കല്ലുകുഴി ഭാഗത്ത് തമിഴ്നാട്ടിൽ നിന്നും ലോഡുമായി വന്ന പിക് അപ്പ്വാനാണ് ഇന്നലെ രാവിലെ അപകടത്തിൽപെട്ടത്.
വൈദ്യുതി തൂണിലിടച്ച ശേഷം പോസ്റ്റും തകർത്ത് വാഹനം സമീപത്തെ ഓടയിലേക്ക് മറിയുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറും ഒപ്പമുണ്ടായിരുന്നയാളും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു.
11 കെവി വൈദ്യുതി തൂൺ ആയതിനാൽ രക്ഷാപ്രവർത്തനത്തിനെത്തിയവരും പകച്ചു മാറി നിൽകുകയായിരുന്നു. തുടർന്ന് കെഎസ്ഇബി അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് വൈദ്യുതി ബന്ധം വിശ്ചേദിക്കുകയായിരുന്നു.