നേ​മം : ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം കൈ​ക്ക​ലാ​ക്കി​യ ശേ​ഷം ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ട്ടി​യൂ​ർ​ക്കാ​വ് മു​ള​മൂ​ട് ലെ​യി​ൻ സ​നം വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ആ​സി​ഫ് (48)നെ​യാ​ണ് ക​ര​മ​ന പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കൊ​ല്ലം സ്വ​ദേ​ശി​നി​ക്ക് അ​ധ്യാ​പി​ക ജോ​ലി ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് 85000 രൂ​പ വാ​ങ്ങു​ക​യും ക​ര​മ​ന നെ​ടു​ങ്കാ​ടു​ള്ള പ്ര​തി​യു​ടെ സ്ഥാ​പ​ന​ത്തി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു.

യു​വ​തി ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് ഫോ​ർ​ട്ട് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ പ്ര​സാ​ദി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ക​ര​മ​ന സി​ഐ അ​നൂ​പ്, എ​സ്ഐ സ​ന്ദീ​പ്, സി​പി​ഒ​മാ​രാ​യ ഹ​രീ​ഷ് ലാ​ൽ, ഹി​ര​ണ്‍ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.