റേഷൻ സാധനങ്ങളുടെ ക്ഷാമം: പ്രതിഷേധ ധർണ സംഘടിപ്പിച്ചു
1509277
Wednesday, January 29, 2025 6:47 AM IST
തിരുവനന്തപുരം: റേഷൻ കടകളിൽ അവശ്യ ഭക്ഷ്യധാന്യങ്ങളുടെ വിതരണം സർക്കാർ സ്തംഭനത്തിലാക്കിയെന്നാരോപിച്ച് ആറ്റിപ്ര മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റേഷൻ കടകൾക്ക് മുൻപിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. കെപിസിസി സെക്രട്ടറി ജോണ് വിനേഷ്യസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ആറ്റിപ്ര സന്തോഷ് അധ്യക്ഷത വഹിച്ചു.
കെപിസിസി സെക്രട്ടറി ആറ്റിപ്ര അനിൽ, യുഡിഎഫ് കഴക്കുട്ടം നിയോജകമണ്ഡലം ചെയർമാൻ ആർ. പുരുഷോത്തമൻ നായർ, വിളയിൽകുളം അശോകൻ, ഭുവനചന്ദ്രൻ നായർ, കുളത്തൂർ സുദർശനൻ, ദീപ ഹിജിനസ്, സന്തോഷ് മസ്കറിനാസ്, ശക്തിധരൻ, മനോജ് പള്ളിനട, സജിത്ത് നായർ, യൂജിൻ, റോബിൻ സോളമൻ, എസ്. രാജൻ, ജയപ്രകാശ്, ഡോ. അശ്വതി, ഫ്രാൻസിസ് തുടങ്ങിയവർ പ്രസംഗിച്ചു.