തി​രു​വ​ന​ന്ത​പു​രം: ക​ണ​ക്്ഷ​ൻ വിഛേ​ദി​ച്ച​ത് തി​ര​ക്കാ​ൻ ജ​ലഅ​ഥോ​റി​റ്റി ഓ​ഫീ​സി​ലെ​ത്തി​യ ഗൃ​ഹ​നാ​ഥ​നെ ഉ​ദ്യോ​ഗ​സ്ഥ​ർ മ​ർ​ദി​ച്ചെ​ന്ന പ​രാ​തി​യി​ൽ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജ​ല അ​ഥോ​റി​റ്റി ചീ​ഫ് എ​ൻ​ജി​നീ​യ​ർ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നോ​ട് അ​ഭ്യ​ർ​ഥി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ റാ​ങ്കി​ൽ കു​റ​യാ​ത്ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൻ ജ​സ്റ്റി​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ്.

സം​ഭ​വ​ത്തി​ൽ നി​ക്ഷ്പ​ക്ഷ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി സ​ത്യം ക​ണ്ടെ​ത്താ​ൻ പ​രാ​തി പോ​ലീ​സ് വി​ജി​ല​ൻ​സി​ന് കൈ​മാ​റ​ണ​മെ​ന്നും പോ​ങ്ങും​മൂ​ട് സെ​ക്്ഷ​ന്‍റെ പ്ര​വ​ർ​ത്ത​നം നി​രീ​ക്ഷി​ക്കു​മെ​ന്നും ജ​ല അ​ഥോ​റി​റ്റി ചീ​ഫ് എ​ൻ​ജി​നീ​യ​ർ​ക്കു വേ​ണ്ടി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ നേ​രി​ട്ട് ഹാ​ജ​രാ​യി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. സെ​ക്്ഷ​നി​ലെ ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ ഓ​ഫീ​സ് മേ​ധാ​വി​ക്ക് സ​മ്മ​ർ​ദ​മേ​ൽ​പ്പി​ക്കു​ക​യാ​ണെ​ന്നും ഇ​വ​രെ സ്ഥ​ലം​മാ​റ്റ​ണ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മ​ർ​ദ​ന​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വം അ​ന്വേ​ഷി​ക്കേ​ണ്ട​ത് പോ​ലീ​സാ​ണെ​ന്ന് ജ​സ്റ്റി​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​റെ നി​യോ​ഗി​ക്കാ​ൻ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കാ​ണ് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. സം​ഭ​വ​ത്തി​ലെ ഇ​ര​യു​ടെ​യും ആ​രോ​പ​ണ വി​ധേ​യ​രാ​യ ജ​ല അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സാ​ക്ഷി​ക​ളു​ടെ​യും മൊ​ഴി​യെ​ടു​ക്ക​ണം.

സി​സി ടി​വി ദ്യ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്ക​ണം. എ​സി​പി ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ കു​റ്റ​കൃ​ത്യം ന​ട​ന്ന​താ​യി ക​ണ്ടെ​ത്തു​ക​യാ​ണെ​ങ്കി​ൽ അ​ക്കാ​ര്യം ക​മ്മീ​ഷ​നെ അ​റി​യി​ക്ക​ണം. ആ​രൊ​ക്കെ​യാ​ണ് ഉ​ത്ത​ര​വാ​ദി​ക​ളെ​ന്നും അ​വ​രു​ടെ പേ​രും ഒൗ​ദ്യോ​ഗി​ക മേ​ൽ​വി​ലാ​സ​വും ക​ണ്ടെ​ത്ത​ണം. എ​സി​പി ത​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് മൂ​ന്നാ​ഴ്ച​ക്കു​ള്ളി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് സ​മ​ർ​പ്പി​ക്ക​ണം.

റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​ത് ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി പ​രി​ശോ​ധി​ച്ച് കീ​ഴു​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​ക​ണം. ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളും എ ​സി​പി​യു​ടെ റി​പ്പോ​ർ​ട്ടും മാ​ർ​ച്ച് മൂ​ന്നി​ന​കം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ക​മ്മീ​ഷ​നി​ൽ സ​മ​ർ​പ്പി​ക്ക​ണം.

മാ​ർ​ച്ച് 10 ന് ​ക​മ്മീ​ഷ​ൻ ഓ​ഫീ​സി​ൽ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യോ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​നോ ഹാ​ജ​രാ​ക​ണം. പ​ത്ര​വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി. ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​ർ 28നു ​ജ​ല അ​ഥോ​റി​റ്റി പോ​ങ്ങും​മൂ​ട് സെ​ക്് ഷ​ൻ കാ​ഷ് കൗ​ണ്ട​റി​ന്‍റെ പ​രി​സരത്തായിരുന്നു സംഭവം.