കരകുളം മേൽപ്പാലം നിർമാണ പുരോഗതി വിലയിരുത്തി മന്ത്രി
1509283
Wednesday, January 29, 2025 6:55 AM IST
നെടുമങ്ങാട്: വഴയില പഴകുറ്റി നാലുവരിപ്പാതയുടെ ആദ്യ റീച്ചിൽ ഉൾപ്പെടുന്ന കരകുളം മേൽപാലത്തിന്റെ നിർമാണപുരോഗതി മന്ത്രി ജി.ആർ. അനിൽ നേരിട്ട് വിലയിരുത്തി.
48 പൈലുകളിൽ 16 എണ്ണത്തിന്റെ നിർമാണം പുരോഗമിക്കുന്നു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന മേൽപ്പാലത്തിന്റെ ഒന്നാം ഘട്ടം മാർച്ചോടെ പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
അനുബന്ധ റോഡുകളുടെ നിർമാണവും ഉടൻ ആരംഭിക്കുന്നതാണ്. കരകുളം പഞ്ചായത്തു പ്രസിഡന്റ് ലേഖറാണി, പിഡബ്ള്യുഡി ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.