വികസന സെമിനാര്‍ ബഹിഷ്കരിച്ച് കോൺഗ്രസ് അംഗങ്ങൾ
1509284
Wednesday, January 29, 2025 6:55 AM IST
പാറശാല: പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി പാറശാല പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിയ വികസന സെമിനാര്‍ കോൺഗ്രസ് അംഗങ്ങൾ ബഹിഷ്ക്കരിച്ചു. ജനകീയ പ്രതിബദ്ധത പുലര്‍ത്താതെയും മുന്‍ വര്‍ഷങ്ങളില്‍ യാതൊരു വികസനവും പാറശാലയില്‍ നടപ്പിലാക്കാത്തെയാണ് വികസന സെമിനാര്‍ അവതരിപ്പിച്ചതെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു.
വൈസ് പ്രസിഡന്റ് പ്രതിനിധാനം ചെയ്യുന്ന ടൗണ്‍ വാര്‍ഡില്‍ ഒരുകോടി 19 ലക്ഷവും, പഞ്ചായത്ത് പ്രസിഡന്റ് പ്രതിനിധാനം ചെയ്യുന്ന പരശുവയ്ക്കല്‍ വാര്‍ഡിലെ, മുറിയത്തോട്ടം മുള്ളുവിള കരുമാനൂര്‍ എന്നീ വാര്‍ഡുകളില്‍ 50 ലക്ഷത്തോളം രൂപയും അനുവദിച്ചിരുന്നു എന്നാൽ ശേക്ഷിക്കുന്ന 18 വാര്‍ഡുകളെ വികസന കാര്യത്തില്‍ മനപ്പൂർവം അവഗണിച്ചെന്നായിരുന്നു ആരോപണം. ഇതിൽ പ്രതിഷേധിച്ചായിരുന്നു പഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങൾ സെമിനാർ ബഹിഷ്ക്കരിച്ചത്.
ജനപ്രതിനിധികളായ ലെല്‍വിന്‍ ജോയ്, സെയ്ദലി, വിനയനാഥ്, സുധാമണി, നിര്‍മലകുമാരി, താര, മഹിള കുമാരി, ഫ്രീജ തുടങ്ങിയവർ പ്രതിഷേധത്തില്‍ പങ്കെടുത്തു.